Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുക്രെയ്​നിൽനിന്ന്​...

യുക്രെയ്​നിൽനിന്ന്​ രാഹുലും അശ്വിനും വീടണഞ്ഞു

text_fields
bookmark_border
യുക്രെയ്​നിൽനിന്ന്​ രാഹുലും അശ്വിനും വീടണഞ്ഞു
cancel
പൂച്ചാക്കൽ: നീണ്ട ദിവസത്തെ പ്രാർഥനക്കും കാത്തിരിപ്പിനുമൊടുവിൽ രാഹുൽ രാജേന്ദ്രനും അശ്വിൻ ത്രിലോകും യുക്രെയ്​ൻ യുദ്ധഭൂമിയിൽനിന്ന് എത്തി. വെള്ളിയാഴ്ച സന്ധ്യയോടെയാണ് പൂച്ചാക്കലിലെ വീട്ടിൽ ഇരുവരും എത്തിയത്. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് രേഷ്മ നിലയത്തിൽ രാജേന്ദ്രന്റെയും സരസമ്മയുടെയും മകനാണ് രാഹുൽ. അശ്വിൻ മാരാരിക്കുളം നോർത്ത് തേവർപറമ്പിൽ ത്രിലോകിന്റെയും സുഗന്ധിയുടെയും മകനാണ്. ഇവാനോ ഫ്രാൻക്വിസ്ക്​ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസ്​ ഒന്നാംവർഷ വിദ്യാർഥികളാണ്​. അശ്വിന്റെ മാതാപിതാക്കൾ ഗൾഫിലായതിനാൽ രാഹുലിനോടൊപ്പമാണ് താമസം. ഇവർ പഠിക്കുന്ന യൂനിവേഴ്സിറ്റിക്ക് സമീപം റഷ്യ ബോംബിട്ടതോടെയാണ് ഇരുവർക്കും മടങ്ങേണ്ടിവന്നത്​. ഫെബ്രുവരി 26ന് ഇവർ ഹംഗറിയിൽ എത്തുകയും അവിടെനിന്ന് വാഹനത്തിൽ റുമേനിയൻ ക്യാമ്പിലെത്തുകയുമായിരുന്നു. രണ്ടുദിവസം റുമേനിയൻ ക്യാമ്പിൽ താമസിച്ചശേഷം വിമാനത്തിൽ ഡൽഹിയിലും പിന്നീട് കൊച്ചിയിലും എത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story