Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയോധികയുടെ മാല...

വയോധികയുടെ മാല പൊട്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
വയോധികയുടെ മാല പൊട്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
cancel
ഹരിപ്പാട്: ക്ഷേത്രദർശനത്തിനുപോയ വയോധികയുടെ നാലര പവന്‍റെ മാല കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ കോയാമോൻ (ഫിറോസ് - 35), പുളിങ്കുന്ന് കായൽപുറം പാലപാത്ര വീട്ടിൽ ബാബുരാജ് (33) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 18ന് രാവിലെ എട്ടോടുകൂടി രാമപുരം ഇടശ്ശേരി വീട്ടിൽ കമലമ്മ (70) ചെറുമകനോടൊപ്പം രാമപുരം ക്ഷേത്രത്തിലേക്ക് പോകുംവഴി ബൈക്കിലെത്തി കോയാമോൻ മാല പൊട്ടിച്ച്​ കടന്നുകളയുകയായിരുന്നു. തിരുവല്ലയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായാണ് രാമപുരത്ത് എത്തിയത്. അതിനുശേഷം ബൈക്ക് തോട്ടപ്പള്ളിയിൽ ഉപേക്ഷിച്ചു. പിന്നീട് സുഹൃത്ത്​ ബാബുരാജ് എത്തി ബൈക്ക്‌ കൊണ്ടുപോവുകയും തണ്ണീർമുക്കത്ത് വർക്ക് ഷോപ്പിൽ പെയിന്‍റ്​ ചെയ്യുന്നതിന്​ ഏൽപ്പിച്ചിരിക്കുകയുമായിരുന്നു. മോഷ്ടിച്ച സ്വർണം വിൽക്കുന്നത് ബാബുരാജ് ആണ്​. പുളിങ്കുന്നിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചതിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ബാബുരാജ്. കരീലക്കുളങ്ങര സബ് ഇൻസ്പെക്ടർ ​ഷെഫീഖ്, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, നിഷാദ്, ദീപക്, വിഷ്ണു, അനീഷ്, സജീവ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story