Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുക്രെയ്​നിലെ...

യുക്രെയ്​നിലെ വളർത്തുപൂച്ചയെ അഞ്ജുദാസ്​ ഉപേക്ഷിച്ചില്ല; ദുരിതങ്ങൾക്കൊടുവിൽ ആറാംനാൾ വീടണഞ്ഞു

text_fields
bookmark_border
ആലപ്പുഴ: യുക്രെയ്​നിൽനിന്ന് ദുരിതപർവം താണ്ടി എം.ബി.ബി.എസ്​ വിദ്യാർഥി അഞ്ജുദാസും വളർത്തുപൂച്ച 'ലോക്കി'യും വീടണഞ്ഞു. ഒരുവർഷമായി ഒപ്പംകൂടിയ 'പെൺപൂച്ച'യെ യുദ്ധഭൂമിയിൽ ഉപേക്ഷിക്കാതെ ആറുദിവസംനീണ്ട കഠിനയാത്രക്കൊടുവിലാണ്​ കേരളത്തിന്‍റെ മണ്ണിലെത്തിത്​. യുക്രെയ്​ൻ ഒഡേസ നാഷനൽ മെഡിക്കൽ യൂനിവേഴ്​സിറ്റിയിലെ പഠനകാലത്താണ്​ അഞ്ജുദാസ്​ പെറ്റ്​ഷോപ്പിൽനിന്ന്​ പേർഷ്യൻ ഇനത്തിൽപെട്ട പൂച്ചയെ വാങ്ങിയത്​. അപ്പാർട്ടുമെന്‍റിലെ മുറിയിലിട്ട്​​ വളർത്തിയതോടെ നന്നായി ഇണങ്ങി. യുദ്ധംരൂക്ഷമായതോടെ രാജ്യംവിടാൻ തീരുമാനിച്ചപ്പോൾ തന്നെ പൂച്ചയെ കൈവിടാൻ ഒരുക്കമല്ലായിരുന്നു. കഴിഞ്ഞമാസം 27ന്​ ഒഡേസ യൂനിവേഴ്​സിറ്റി​യിലെ 11അംഗ ഇന്ത്യൻ വിദ്യാർഥി സംഘത്തോടൊപ്പമാണ്​ പൂച്ചയും യാത്രതിരിച്ചത്​. ആദ്യം മൾഡോവ രാജ്യത്തിന്‍റെ അതിർത്തി കടക്കാനുള്ള അനുമതിക്ക്​​ കൊടുംതണുപ്പിൽ ആറുമണിക്കൂറാണ്​ കാത്തുകിടന്നത്​. ഇവ​ർക്കൊപ്പം തളരാതെയായിരുന്നു അത്​. മൾഡോവയിലെ മിലിട്ടറി ക്യാമ്പിലെത്തിയപ്പോഴാണ്​ ഭക്ഷണംപോലും കിട്ടിയത്​. പട്ടാളക്കാർക്ക്​ പൂച്ചയെ വലിയ ഇഷ്ടമായതിനാൽ ഭക്ഷണം നൽകി. അഞ്ചുദിവസത്തെ വിസ റെഡിയാക്കി റുമേനിയയിലെ ബുക്കാർ എയർപോർട്ടിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ബസിൽ 22 മണിക്കൂർ പിന്നിട്ട്​ അവിടെയെത്തിയപ്പോൾ ഇന്ത്യൻ എയർ​ഫോഴ്​സിന്‍റെ വിമാനമാണ്​ കണ്ടത്​. കണ്ടപ്പോൾ കണ്ണുനിറ​ഞ്ഞെങ്കിലും വളർത്തുമൃഗങ്ങളെ കയറ്റാനുള്ള മനസ്സലിവുണ്ടായില്ല. രണ്ടുദിവസമാണ്​ പൂച്ചയുമായി അവിടെ തങ്ങിയത്​. പിന്നീട്​ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന്‍റെ സഹായം തേടി. പൂച്ചയില്ലാതെ വിമാനത്തിൽ കയറില്ലെന്ന്​ വാശിപിടിച്ചതോടെ സീനിയർ ഓഫിസറുമായി സംസാരിച്ചശേഷം അവസാനയാത്രക്കാരിയായി​ എയർഫോഴ്​സ്​ വിമാനത്തിൽ അനുമതി നൽകി.​ കൊടുംതണുപ്പും മണിക്കൂറുകൾ കാത്തുകിടന്നുള്ള ദുരിതവും മറികടന്ന്​ നാട്ടിലെത്തിയപ്പോൾ എല്ലാം വേഗത്തിലാകുമെന്നാണ്​ കരുതിയത്​. ഇന്ത്യയിലെത്തിയപ്പോൾ ഡൽഹിയിൽനിന്ന്​ നേരത്തേ ബുക്ക്​ ചെയ്ത എയർ ഏഷ്യയുടെ വിമാനത്തിലും കയറ്റാൻ സമ്മതിച്ചില്ല. ആദ്യബോർഡിങ്​ പാസ്​ എടുത്താൽ വളർത്തുമൃഗങ്ങളെ ഒപ്പംകൂട്ടാമെന്ന്​ തിരിച്ചറിഞ്ഞ്​​ തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ്​ സീറ്റുറപ്പിച്ചത്​. വെള്ളിയാഴ്ച പുലർച്ച 1.30നാണ് ചെങ്ങന്നൂർ-പത്തനംതിട്ട റോഡിൽ കോട്ട വാരിക്കാട്ടിൽ വീട്ടിലെത്തിയത്​. തണുപ്പിൽനിന്ന്​ എത്തിയതിനാൽ കേരളത്തിലെ ചൂട്​ അസഹനീയമായതിനാൽ എ.സി മുറിയിലാണ്​ താമസം​. ആൾക്കാർ കാണാനെത്തുമ്പോൾ പേടിച്ച്​ പുറത്തിറങ്ങുന്നില്ല. വീട്ടിലെ വളർത്തുനായ ബ്രൂണോയും പുതിയ അതിഥിയെ അടുപ്പിക്കുന്നില്ല. കോഴ്​സ്​ പൂർത്തിയാക്കിയെങ്കിലും രണ്ടുമാസത്തിനകം യുക്രെയ്​ൻ മിനിസ്​ട്രിയുടെ പരീക്ഷയെഴുതാൻ യുക്രെയ്​നിലേക്ക്​ തിരികെ പോകണം. അപ്പോൾ ലോക്കിയെ കൂടെ കൂട്ടില്ലെന്നും അഞ്ജുദാസ്​ പറഞ്ഞു. പിതാവ്​: ശിവദാസ്​ (ഷാർജ), മാതാവ്​: അംബിക, സഹോദരി ലക്ഷ്മി (പ്ലസ്​വൺ വിദ്യാർഥിനി). പി.എസ്​. താജുദ്ദീൻ APG anjudas cat യു​ക്രെയ്​നിലെ വളർത്തുപൂച്ച ലോക്കിയുമായി എം.ബി.ബി.എസ്​ വിദ്യാർഥി അഞ്ജുദാസ്​ വീട്ടിലെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story