Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:33 AM IST Updated On
date_range 5 March 2022 5:33 AM ISTവി. ദിനകരൻ രാജിവെക്കണം -ധീവരസഭ ഭരണഘടന സംരക്ഷണസമിതി
text_fieldsbookmark_border
ആലപ്പുഴ: ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ രാജിവെക്കണമെന്ന് ധീവരസഭ ഭരണഘടന സംരക്ഷണസമിതി ചെയർമാൻ പി.ജി. സുഗുണൻ, കൺവീനർ എ.വി. ഉദയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2014 ജൂൺ 15ന് ചേർന്ന ധീവരസഭ ജനറൽബോഡി പാസാക്കിയ ഭരണഘടനദേഭഗതി ജില്ല രജിസ്ട്രാറിൽനിന്ന് അംഗീകാരം ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 2016ലും 2018ലും സംസ്ഥാനസമ്മേളനങ്ങളും ജില്ലകമ്മിറ്റി രൂപവത്കരണവും ദിനകരൻ നടത്തിയത്. ഇത് നിയമവിരുദ്ധവും ചട്ടലംഘനവുമാണ്. അതുകൊണ്ട് ജനറൽ സെക്രട്ടറി രാജിവെച്ച് കമ്മിറ്റി പിരിച്ചുവിട്ട് കോടതിയുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്തണം. അടുത്ത സംസ്ഥാന സമ്മേളനം തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് ഇറക്കിയ സർക്കുലറും റദ്ദാക്കണം -ഇവർ ആവശ്യപ്പെട്ടു. പി.കെ.പി അനുസ്മരണം ആലപ്പുഴ: സ്വാതന്ത്ര്യസമരസേനാനി പി.കെ.പി അനുസ്മരണവും സ്വർഗപ്രതിഭ പുരസ്കാര സമർപ്പണവും ഈ മാസം ഏഴിന് ഐക്യഭാരത എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ആറിന് ചേരുന്ന സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.കെ.പി ഫൗണ്ടേഷൻ ചെയർമാർ സി.കെ.എസ്. പണിക്കർ അധ്യക്ഷത വഹിക്കും. ആര്യാട് ഭാർഗവന് സ്വർഗപ്രതിഭ പുരസ്കാരം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹേന്ദ്രൻ നൽകും. വാർത്തസമ്മേളനത്തിൽ പി. ഹേമനാഥ്, സി.കെ.എസ്. പണിക്കർ, സി.കെ. സുകുമാരപ്പണിക്കർ, ആർ. ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story