Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:28 AM IST Updated On
date_range 5 March 2022 5:28 AM ISTകെ.എസ്.ആർ.ടി.സിയുടെ കാലപ്പഴക്കം ചെന്ന ബസുകൾ ചേർത്തലയിൽ പൊളിക്കും
text_fieldsbookmark_border
ചേർത്തല: കാലഹരണപ്പെട്ട കെ.എസ്.ആർ.ടി.സി ബസുകൾ നന്നാക്കി മറ്റ് ഉപയോഗത്തിന് നൽകുന്ന സബ് ജില്ല വർക്ക്ഷോപ്പായി ചേർത്തല ഡിപ്പോ. ഇതിന് പഴയതും കേടായതുമായ നൂറോളം ബസുകളാണ് ഡിപ്പോയിൽ എത്തിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നായാണ് ബസുകൾ എത്തിച്ചത്. സബ് ജില്ല വർക്ക്ഷോപ്പ് ആയതോടെ നിലവിൽ ഉണ്ടായിരുന്ന 45 ജീവനക്കാർക്കുപുറമെ 20 പേരെകൂടി ഇവിടേക്ക് നിയോഗിച്ചു. 25 എണ്ണത്തിന്റെ തകരാർ പരിഹരിച്ച് ഉപയോഗയോഗ്യമാക്കി. ഏതെങ്കിലും ഡിപ്പോയിലെ ബസുകൾ തകരാറിലായാൽ ഇവിടനിന്ന് പകരം നൽകുകയും തകരാറായത് ഇവിടെ എത്തിച്ച് നന്നാക്കി സൂക്ഷിക്കുകയുമാണ് ചെയ്യുക. തീരെ മോശമായവയാണ് രൂപമാറ്റം വരുത്തി കടകളായി ഉപയോഗിക്കാനും മറ്റും നൽകുക. കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം-കോഴിക്കോട് 'ബൈപാസ് റൈഡർ' ബസ് സർവിസിനായി ചേർത്തല ഡിപ്പോയിൽ ഫീഡർ സ്റ്റേഷനുകൾ ഒരുക്കാൻ നാല് ബസ് രൂപമാറ്റം വരുത്തി. എക്സ്പ്രസ് ട്രെയിൻ മാതൃകയിൽ ദൂരയാത്രക്കാർക്ക് സ്റ്റാൻഡുകളിൽ ബസ് കയറിയും ഗതാഗതക്കുരുക്കിലും പെടാതെ വേഗം എത്താനുള്ള സംവിധാനമാണ് ബൈപാസ് റൈഡർ. ഡിപ്പോക്ക് പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. എ. എം. ആരിഫ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ ചെലവിട്ടാണിത്. ഡിപ്പോയിൽ നിലവിലുള്ള മുൻ മന്ത്രി പി. തിലോത്തമന്റെ പ്രാദേശിക ആസ്തി വികസനഫണ്ടിൽനിന്ന് നിർമിച്ച അമിനിറ്റി സെന്ററിനു മുന്നിലായാണ് പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിക്കുക. മിൽമ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിന് ബസ് രൂപമാറ്റം വരുത്തുന്ന പദ്ധതിയിൽ പണി നടക്കുന്നു. APL OLD BUSES ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിച്ച കാലഹരണപ്പെട്ട ബസുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story