Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഈരേതോടിന്റെ...

ഈരേതോടിന്റെ സംരക്ഷണഭിത്തി ഇടിയുന്നു

text_fields
bookmark_border
ഈരേതോടിന്റെ സംരക്ഷണഭിത്തി ഇടിയുന്നു
cancel
അമ്പലപ്പുഴ: പുന്നപ്ര ഈരേതോടിന്റെ സംരക്ഷണഭിത്തി ഇടിയുന്നത് റോഡിനും നാട്ടുകാർക്കും ഭീഷണിയാകുന്നു. ദേശീയപാതയിൽ കപ്പക്കട താഴ്ചയിൽനിന്ന് കിഴക്കോട്ടുപോകുന്ന ഈരേതോട് പൂകൈത ആറ്റിലാണ് ചേരുന്നത്. തോടിന്റെ ഇരുവശവും നിരവധി കുടുംബങ്ങളുണ്ട്. ഒരു വർഷം മുമ്പ് നിർമിച്ച സംരക്ഷണഭിത്തിക്ക്​ പല ഭാഗത്തും വിള്ളൽ വീണു. റോഡിനോട് ചേർന്ന ഭാഗത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ്​ കുഴികളായി. ഇതിൽ ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽപെടുന്നത്​ നിത്യസംഭവമാണ്. മാസങ്ങൾക്കു മുമ്പ് കൽക്കെട്ടിന്റെ വിടവിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ ഒമ്നി കാർ തോട്ടിലേക്ക് മറിഞ്ഞിരുന്നു. കൽക്കെട്ട് നിർമാണത്തിലെ അപാകതയാണ് ഭീഷണിയാകുന്നത്. പല ഭാഗത്തും സിമന്റ് തേച്ച് പൂർത്തീകരണം നടത്തിയിട്ടില്ല. ഇതിനു സമീപത്തുകൂടി പോകുന്ന റോഡ് ഏതു സമയത്തും ഇടിഞ്ഞുതാഴാവുന്ന അവസ്ഥയിലാണ്. നാട്ടുകാർ പല പരാതികൾ നൽകിയിട്ടും ജനപ്രതിനിധികൾ അടക്കം വേണ്ട ഇടപെടലുകൾ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. (ചിത്രം... ഈരേതോടിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞനിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story