Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:37 AM IST Updated On
date_range 4 March 2022 5:37 AM ISTഗ്യാസ് ഗോഡൗണിന് സമീപം തീപിടിത്തം; വൻ ദുരന്തം ഒഴിവായി
text_fieldsbookmark_border
ഹരിപ്പാട്: ഗ്യാസ് ഗോഡൗണിന് സമീപത്ത് തീപിടിത്തം. നാട്ടുകാരുടെ സമയോചിത ഇടപെടൽമൂലം വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ അകംകുടി അരണപ്പുറം ജങ്ഷന് തെക്കുഭാഗത്തുള്ള ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപത്തെ പറമ്പിലാണ് തീപിടിത്തമുണ്ടായത്. പറമ്പുടമ കരിയില കത്തിച്ചതിനെത്തുടർന്നാണ് തീപിടിത്തമുണ്ടായത്. ഉണങ്ങിയ കരിയിലകൾക്ക് തീപിടിച്ച് ആളിപ്പടരുകയായിരുന്നു. പറമ്പിലുണ്ടായിരുന്ന തെങ്ങിലേക്കും തേക്കിലേക്കും തീപടർന്നു. ഓടിക്കൂടിയ പരിസരവാസികളും നാട്ടുകാരും സമീപത്തെ വീട്ടിൽനിന്ന് ഹോസ് വഴിയും കൈയിൽ കിട്ടിയ പാത്രങ്ങളിലും ബക്കറ്റുകളിലും വെള്ളം കോരി ഒഴിച്ചും തീപടരാതെ നോക്കി. ഹരിപ്പാട് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഗോഡൗണിനുള്ളിൽ ഇരുന്നൂറോളം നിറഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. തീപിടിത്തമുണ്ടായ പറമ്പിൽനിന്ന് ഏതാനും മീറ്ററുകൾ അകലെയാണ് ഗ്യാസ് ഗോഡൗൺ സ്ഥിതിചെയ്യുന്നത്. സീനിയർ അഗ്നിരക്ഷാ ഓഫിസർ ജയ്സൺ പി. ജോണിന്‍റെ നേതൃത്വത്തിൽ ഓഫിസർമാരായ ബിനോയ്, വിശ്വം, ആർ. ഷാജി, അരുൺ, സക്കീർ ഹുസൈൻ, ഹോം ഗാർഡുമാരായ അജയകുമാർ, സഞ്ജയ് എന്നിവരാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
