Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:36 AM IST Updated On
date_range 4 March 2022 5:36 AM ISTകാർഷികയന്ത്ര പരിരക്ഷണ യജ്ഞത്തിന് തുടക്കം
text_fieldsbookmark_border
ഹരിപ്പാട്: സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും കൃഷി വകുപ്പ് എൻജിനീയറിങ് വിഭാഗവും ചേർന്ന് നടപ്പാക്കുന്ന കാർഷികയന്ത്ര പരിരക്ഷണ യഞ്ജത്തിന് ജില്ലയിലെ മുതുകുളം അഗ്രോ സർവിസ് സെന്ററിൽ തുടക്കമായി. കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും പ്രവൃത്തിപരിചയ പരിശീലനവുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ അഗ്രോ സർവിസ് സെന്‍ററിൽനിന്നും കാർഷിക കർമസേനകളിൽനിന്നും തെരഞ്ഞെടുത്ത 20 പേർക്ക് 12 ദിവസം നീളുന്ന പരിശീലനം നൽകും. കേടുപാടുകൾ സംഭവിച്ചതും ഉപയോഗശൂന്യമായതുമായ കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തി എത്രയും വേഗത്തിൽ അവ പ്രവർത്തനസജ്ജമാക്കി കാർഷിക കർമസേനകൾക്കും കാർഷികസേവന കേന്ദ്രങ്ങൾക്കും പാടശേഖര സമിതിക്കും കൈമാറും. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ആത്മ പ്രോജക്ട് ഡയറക്ടർ ടി. സജി പദ്ധതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story