Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:32 AM IST Updated On
date_range 4 March 2022 5:32 AM ISTപൊന്നാട് എൽ.പി സ്കൂളിൽ 'താലോലം' പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
മണ്ണഞ്ചേരി: സർവശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി മണ്ണഞ്ചേരി പൊന്നാട് എൽ.പി സ്കൂളിൽ 'താലോല'ത്തിന് തുടക്കമായി. കുട്ടികൾക്ക് സ്കൂളിനോടും പഠനത്തോടും ഇഷ്ടം ഉണ്ടാക്കാനും ബോധനശേഷി വർധിപ്പിക്കാനുമാണ് പദ്ധതി. ശാസ്ത്ര, ഗണിത, ചിത്രകല, വായന, നിർമാണം, അഭിനയം, സംഗീതം തുടങ്ങിയ മൂലകളിൽ ചിത്രങ്ങളും ഉപകരണങ്ങളും രൂപങ്ങളും പാവകളുംകൊണ്ട് നിറച്ചാണ് മനോഹരമാക്കിയിത്. ചുവരുകളിൽ അക്ഷരങ്ങളുടെയും വൃക്ഷങ്ങളുടെയും മൃഗങ്ങളുടെയും മനോഹരമായ വർണചിത്രങ്ങളും ഒരുക്കി. കുട്ടികളെ ഓരോ വിഷയം പഠിപ്പിക്കുമ്പോഴും വിഷയവുമായി ബന്ധപ്പെട്ട മൂലകളിൽ കൊണ്ടുവന്ന് പഠിപ്പിക്കും. ഇത്തരം സൗകര്യങ്ങൾ സർക്കാർ ഫണ്ടും ബഹുജന പങ്കാളിത്തത്തോടെയുമാണ് ഒരുക്കുന്നത്. സ്കൂളിൽ ബഹുനില കെട്ടിവും കുട്ടികളുടെ പാർക്കും ഉദ്യാനവും പച്ചക്കറിത്തോട്ടവും വായനശാലയും അടക്കമുള്ള പഠന സൗകര്യങ്ങളുണ്ട്. 'താലോല'ത്തിന്റെ ഉദ്ഘാടനം മണ്ണഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ. ഉദയമ്മ നിർവഹിച്ചു. എം.എം. മനോജ് അക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.എസ്. ഹരിദാസ്, ചേർത്തല ബി.പി.സി ടി.ഒ. സൽമോൻ, ബി.ആർ.സി ട്രെയിനർ എസ്. മനോജ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.ജി. ലതാകുമാരി സ്വാഗതവും ശ്രീജമോൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
