Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരത്തില്‍ കാര്‍...

നഗരത്തില്‍ കാര്‍ വര്‍ക്ക്ഷോപ്പിന് തീപിടിച്ചു

text_fields
bookmark_border
നഗരത്തില്‍ കാര്‍ വര്‍ക്ക്ഷോപ്പിന് തീപിടിച്ചു
cancel
ആലപ്പുഴ: ആറാട്ടുവഴിയിൽ ദേശീയ പാതക്കരികിൽ കാർ വർക്ക്​ഷോപ്പായ ലിബിൻ മോട്ടോഴ്‌സിന് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ച 2.20ഓടെയായിരുന്നു അപകടം. വർക്ക്​ ഷോപ്പിലുണ്ടായിരുന്ന വാഹനങ്ങള്‍ക്കും മറ്റ് ഉപകരണങ്ങളിലും തീപടരുകയായിരുന്നു. കെട്ടിട ഉടമ അറിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍നിന്നുള്ള അഗ്​നിരക്ഷാസേനയാണ്​ തീയണച്ചത്. തൊട്ടടുത്ത് താമസിച്ചിരുന്ന കെട്ടിട ഉടമസ്ഥരായ വയോദമ്പതികളെ അഗ്നിരക്ഷസേന എത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. സേനയുടെ ഇടപെടലില്‍ സമീപത്തുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാന്‍ കഴിഞ്ഞു. ഷോര്‍ട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് സംശയിക്കുന്നു അസി. സ്റ്റേഷൻ ഓഫിസർമാരായ വാലന്‍റയിൻ, ജയസിംഹ‍ൻെറ നേതൃത്വത്തിൽ അഗ്​നിരക്ഷാസേന ഓഫിസർമാരായ എ.ആര്‍. രാജേഷ്, ആര്‍.ഡി. സനൽകുമാർ, ടി.ജെ. ജിജോ, ജോബിൻ വർഗീസ്, കെ.ബി. ഹാഷിം, എ.ജെ. ബഞ്ചമിൻ, പി.എഫ്. ലോറൻസ്, സി.കെ. സജേഷ്, വി. പ്രശാന്ത്, ഉദയകുമാർ, പ്രമോദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ( ചിത്രം... ആറാട്ടുവഴിയില്‍ കാര്‍ വര്‍ക്ക്ഷോപ്പിന് തീപിടിച്ചപ്പോള്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story