Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചളി അടിഞ്ഞ്​...

ചളി അടിഞ്ഞ്​ ബോട്ട്​ജെട്ടികള്‍ നാശത്തി‍െൻറ വക്കിൽ

text_fields
bookmark_border
ചളി അടിഞ്ഞ്​ ബോട്ട്​ജെട്ടികള്‍ നാശത്തി‍ൻെറ വക്കിൽ കുട്ടനാട്: പമ്പാതീരത്തെ പൊതുകുളിക്കടവുകളും ബോട്ട്​ജെട്ടികളും ചളി കയറി മൂടി ഉപയോഗിക്കാനാകാത്ത അവസ്ഥയിൽ. പ്രളയത്തിൽ ടൺകണക്കിന് എക്കലും മണലുമാണ് പമ്പയാറ്റിൽ കുമിഞ്ഞത്. വീയപുരത്തുനിന്ന് മാന്നാർവരെ ഏഴ് ബോട്ട്​ജെട്ടിയും നൂറിലധികം പൊതുകടവുകളും എക്കലും ചളിയും കയറിമൂടി. ഒരു കാലത്ത് സജീവമായ കുളിക്കടവുകളായിരുന്നു ഇവ. ജെട്ടികൾ ഉപയോഗിക്കാതായതോടെ ഇവ വ്യക്തികൾ കൈക്കലാക്കി. ആലപ്പുഴയിൽനിന്ന്​ മാന്നാറിലേക്കുണ്ടായിരുന്ന ബോട്ട് സർവിസ് നിലച്ചതോടെയാണ് ഇവയുടെ പ്രാധാന്യം ഇല്ലാതായത്. പൊതുമരാമത്ത് വകുപ്പി‍ൻെറ കീഴിലായിരുന്ന ഇവയുടെ സംരക്ഷണം പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. വീയപൂരം, മാന്നാർ, നിരണം, കടപ്ര പഞ്ചായത്തുകളുടെ പരിധിയിലാണിവ. ബോട്ട്​ജെട്ടികളോട് ചേർന്നുകിടക്കുന്ന പുറമ്പോക്ക് വസ്തുക്കള്‍ വ്യക്തികൾ കൈയേറുകയും ചെയ്തു. വീയപുരം ഇരതോട്, തേവേരി കറുകയിൽ, പുന്നമ്മൂട്ടിൽപടി, തേവേർക്കുഴി, ഇളമത, കൂര്യത്ത്കടവ് എന്നീ ജെട്ടികളാണ് വീയപുരം-മാന്നാർ ബോട്ട്​ സർവിസിനുള്ളത്. ഇവയുടെ സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പലതവണ നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല. ജെട്ടികളിൽ പലതും കടത്തുകടവുകൾ കൂടിയാണ്. കാടുകയറിയതോടെ കടത്തുവള്ളങ്ങൾക്ക് കരയിലേക്ക് അടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. ഇരതോട്, കൂര്യത്ത്കടവ്, ഇളമത എന്നിവിടങ്ങളിലെ കടവുകൾ തകർച്ചയുടെ വക്കിലാണ്​. APL BOATJETTY വീയപുരംകളപ്പുരക്കല്‍ ബോട്ട്​ജെട്ടി ചളിനിറഞ്ഞ നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story