Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിപക്ഷത്തിന്‍റേത്​...

പ്രതിപക്ഷത്തിന്‍റേത്​ വസ്തുതകൾക്ക് നിരക്കാത്ത പ്രസ്താവന -എൽ.ഡി.എഫ്

text_fields
bookmark_border
ആലപ്പുഴ: സ്വന്തം ഭരണകാലത്തെ കെടുകാര്യസ്ഥത മറയ്ക്കുന്നതിന് യു.ഡി.എഫ് നഗരസഭ പാർലമെന്‍ററി പാർട്ടി ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. പി.എം.എ.വൈ-ലൈഫ് ഭവനപദ്ധതി വഴി നാലുലക്ഷം രൂപയുടെ ധനസഹായമാണ് ഗുണഭോക്താക്കള്‍ക്ക് നൽകുന്നത്. ഇതില്‍ രണ്ടു ലക്ഷം രൂപ നഗരസഭ വിഹിതവും രണ്ടുലക്ഷം രൂപ കേന്ദ്രസംസ്ഥാന വിഹിതവുമാണ്. കഴിഞ്ഞ ഒക്ടോബർ 19 ന് ശേഷം കേന്ദ്ര വിഹിതം നഗരസഭക്ക്​ ലഭിക്കാത്തതും അനുവദിച്ച ഭവനങ്ങൾക്ക് ആനുപാതികമായി മുൻ വർഷങ്ങളിൽ നഗരസഭ വിഹിതം അലോട്മെന്‍റ്​ നടത്താത്തതുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ ഭരണസമിതി കേന്ദ്ര-സംസ്ഥാന വിഹിതം മാത്രം ഉപയോഗിച്ച് പദ്ധതി നടത്തി ഗുണഭോക്താക്കളെ വഞ്ചിച്ചുവരുകയായിരുന്നു. തദ്ദേശ സ്ഥാപന വിഹിതം ഒന്നും അടക്കാതെ ഗുരുതര വീഴ്ചയാണ് വരുത്തിയത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് പദ്ധതി നടത്തിപ്പിലും സമാനമായ സ്ഥിതിയാണ്. കോവിഡ് പ്രതിസന്ധി മൂലം ഈ വർഷത്തെ പ്ലാൻ ഫണ്ടിൽ ഉണ്ടായ അനുപാതിക കുറവും പദ്ധതിയുടെ താൽക്കാലിക പ്രതിസന്ധി തരണം ചെയ്യുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ, അടിയന്തരമായി കൃത്യമായ പി.എം.എ.വൈ വിഹിതം നീക്കിവെച്ചും വരും വർഷങ്ങളിൽ ഇത്തരത്തിൽ പ്രതിസന്ധികൾ ഉണ്ടാകാതെ ഇരിക്കാനും ഈ സാമ്പത്തിക വർഷത്തിൽതന്നെ കുടിശ്ശിക ആയ എല്ലാ ബില്ലുകളും പരിഹരിക്കാനും കാര്യങ്ങൾ ചെയ്തുവരുന്നു. ബാധ്യതകളും നിലവിലെ സാമ്പത്തിക സ്ഥിതിയും സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കുന്നതാണെന്നും എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി എം.ആർ. പ്രേം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story