Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:32 AM IST Updated On
date_range 2 March 2022 5:32 AM ISTയുക്രെയ്നിൽ കുടുങ്ങിയ മകളെ കാത്ത് അമ്മ നാൻസി
text_fieldsbookmark_border
അരൂർ: കുടുംബത്തറ വീട്ടിൽ നാൻസി മകളെ ആശങ്കകളോടെ കാത്തിരിക്കുകയാണ്. ഏക മകൾ ഡനിത് ലക്ഷ്മി യുക്രെയ്നിൽ പെട്രോ മൊഫൈല സർവകലാശാലയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്. ഈ മാസം മൂന്നിന് നാട്ടിലെത്താൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. ഇനി എന്ന് എത്താൻ കഴിയുമെന്ന് പറയാൻ കഴിയില്ലെന്ന് മകൾ ഒടുവിൽ അയച്ച സന്ദേശത്തിൽ പറയുന്നു. മകൾ ദിവസങ്ങളായി ഭൂഗർഭ ബങ്കറിൽ സഹപാഠികളായ വിദ്യാർഥികളോടൊപ്പം കഴിയുകയാണ്. ഇതിലേറെയും മലയാളികളാണ്. ബങ്കറിലെ മണ്ണിൽ ഷീറ്റുവിരിച്ചാണ് കിടക്കുന്നത്. ബാത്ത്‌റൂം സൗകര്യവും വെള്ളവും ഇല്ല. ഇടക്കിടെ സൈറൺ മുഴങ്ങുന്ന ശബ്ദവും കേൾക്കുന്നുണ്ട്. ഭക്ഷണത്തിനു ക്ഷാമമാണ്. എത്ര നാൾ ഇങ്ങനെ പിടിച്ചുനിൽക്കാനാകുമെന്ന് അറിയില്ല. അടിയന്തരമായി എംബസി ഇടപെടണമെന്നാണ് ആവശ്യം. അരൂർ കുടുംബത്തറ മോഹൻെറയും നാൻസിയുടെയും ഏക മകളാണ്. ചിത്രം. ഡനിത് ലക്ഷ്മി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
