Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:29 AM IST Updated On
date_range 2 March 2022 5:29 AM ISTരക്ഷിതാക്കൾക്കായി മനശാസ്ത്രവിദഗ്ധരുടെ ക്ലാസ് നാളെ മുതൽ
text_fieldsbookmark_border
ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറയും വനിത കമീഷൻെറയും ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മനഃശാസ്ത്ര വിദഗ്ധർ ക്ലാസെടുക്കും. ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വൈകീട്ട് ഏഴിന് 'സൈബർ സുരക്ഷ, മാനസിക ആരോഗ്യം-രക്ഷിതാക്കൾക്ക്, കുട്ടികളുടെ മാനസിക ആരോഗ്യത്തിൽ രക്ഷിതാവിൻെറ പങ്ക് എന്നീ വിഷയത്തിൽ ഗൂഗിൾ പ്ലാറ്റ്ഫോം വഴിയാണ് ക്ലാസ്. വനിത കമീഷൻ അംഗം എം.എസ്. താര ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.വി. പ്രിയ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ എന്നിവർ പങ്കെടുക്കും. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്ഷൻ പരിധിയിൽ പാലാഴി, ബ്രണ്ടൻ, സെന്‍റ് ജോസഫ്, പള്ളാത്തുരുത്തി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽവരുന്ന സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story