Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരുതലി‍െൻറ 'നല്ല...

കരുതലി‍െൻറ 'നല്ല കുഞ്ഞുങ്ങളായി' വാട്സ്ആപ്പ്​ കൂട്ടായ്മ

text_fields
bookmark_border
കരുതലി‍െൻറ നല്ല കുഞ്ഞുങ്ങളായി വാട്സ്ആപ്പ്​ കൂട്ടായ്മ
cancel
കരുതലി‍ൻെറ 'നല്ല കുഞ്ഞുങ്ങളായി' വാട്സ്ആപ്പ്​ കൂട്ടായ്മ ചാരുംമൂട്: നിരാലംബരായ ഒരുകുടുംബത്തിന് വീട്​ നിർമിച്ചുനൽകി സംരക്ഷിക്കാൻ തയാറെടുക്കുകയാണ്​ പടനിലത്തെ 'നല്ല കുഞ്ഞുങ്ങൾ വാട്സ്ആപ്പ്​ കൂട്ടായ്മ'. നൂറനാട് പുലിമേൽ രാജുവില്ലയിൽ രതിയുടെ കുടുംബത്തിനാണ്​ തണലേകുന്നത്​. കുടുംബത്തി‍ൻെറ അത്താണിയായിരുന്ന ഭർത്താവ് സിജുവിനെ കോവിഡ് കവർന്നെടുത്തതോടെ തളർവാതം പിടിപെട്ട് കിടപ്പിലായ രതിയും രണ്ടു പെൺമക്കളും ബുദ്ധിമുട്ടിലായി. ഇവരുടെ ജീവിതം കേട്ടറിഞ്ഞ കൂട്ടായ്​​മ ഇവരെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ പുലിമേൽ റോഡരികിൽ അഞ്ചുസെന്‍റ്​ ഭൂമി വാങ്ങി നൽകി. ഇതി‍ൻെറ ആധാരം കഴിഞ്ഞദിവസം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കൈമാറി. നൂറനാട് പടനിലം കേന്ദ്രമാക്കി നാലു വർഷം മുമ്പ് രൂപംകൊണ്ട വാട്സ്ആപ്പ് ഗ്രൂപ് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നുണ്ട്​. വിദേശത്തും നാട്ടിലും ജോലി ചെയ്യുന്ന 139 ചെറുപ്പക്കാരുടെ കൂട്ടായ്മയാണ്​. നൂറനാട് സന്തോഷ്, ബിനോയ് ബേബി, സോപാനം ശ്രീകുമാർ, ബിജു, പ്രകാശ് ഗാനം, ഉണ്ണി എന്നിവരാണ് ഗ്രൂപ് നിയന്ത്രിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story