Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒ.ബി.സി സംവരണലിസ്റ്റ്...

ഒ.ബി.സി സംവരണലിസ്റ്റ് പുനഃപരിശോധിക്കണം

text_fields
bookmark_border
അമ്പലപ്പുഴ: സംസ്ഥാനത്തെ ഒ.ബി.സി ഗ്രൂപ് 8ൽ ഉൾപ്പെടുത്തിയിട്ടുള്ള 81 പിന്നാക്കസമുദായങ്ങൾക്ക്‌ കേവലം മൂന്നു ശതമാനം സംവരണം മാത്രം ലഭിച്ചുകൊണ്ടിരിക്കെ പുതിയതായി 41സമുദായങ്ങളെ കൂടി ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുവാനുള്ള മന്ത്രിസഭ യോഗ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിളക്കിത്തലനായർ സമാജം കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മറ്റ്​ പിന്നാക്ക സമുദായങ്ങൾക്ക് ലഭിച്ചിരുന്ന 10 ശതമാനം സംവരണം മാറിമാറി വന്ന സർക്കാറുകൾ മറ്റു സമുദായങ്ങൾക്കായി വീതിച്ചു നൽകി. പിന്നാക്ക സമുദായങ്ങൾക്ക് ദോഷകരമായി മാറുന്ന സാമൂഹ്യ നീതി നിഷേധനടപടിയിൽനിന്ന്​ സർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. സമാജം പ്രസിഡന്റ്‌ എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ആർ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ, കെ.എസ്. രമേശ്‌ബാബു, അനിൽ കുമാർ, വി.ജി. മണിലാൽ, സാവിത്രി, ബിജു, പ്രമോദ്, പ്രദീപ്, സജീവ് സത്യൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story