Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവള്ളങ്ങളും എൻജിനുകളും...

വള്ളങ്ങളും എൻജിനുകളും പരിശോധിച്ചു

text_fields
bookmark_border
വള്ളങ്ങളും എൻജിനുകളും പരിശോധിച്ചു
cancel
അരൂർ: മത്സ്യബന്ധന വള്ളങ്ങളുടെയും എൻജിനുകളുടെയും പരിശോധന നടപടികൾ ഫിഷറീസ് വകുപ്പ്​ നേതൃത്വത്തിൽ അന്ധകാരനഴിയിൽ നടന്നു. മണ്ണെണ്ണ പെർമിറ്റുമായി ബന്ധപ്പെട്ട് 125 വള്ളങ്ങളുടെയും എൻജിനുകളുടെയും വേരിഫിക്കേഷനാണ് നടന്നത്. നിലവിൽ രജിസ്​ട്രേഷനുള്ള വള്ളങ്ങളും പെർമിറ്റുള്ള എൻജിനുകളും മത്സ്യത്തൊഴിലാളികൾ അന്ധകാരനഴിയിൽ കൊണ്ടുവന്നു. മൂന്നുവർഷം കൂടുമ്പോൾ നടക്കേണ്ട പരിശോധന നടപടികൾ ഇപ്പോൾ ആറു​ വർഷത്തിനുശേഷമാണ് നടന്നതെന്ന്​ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് ഡെപ്യൂട്ടി ഡയക്ടർ രമേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് നടപടികൾക്ക് നേതൃത്വം നല്കിയത്. ചിത്രം: അന്ധകാരനഴിയിൽ ഫിഷറീസ് ഉദ്യോഗസ്ഥർ എൻജിനുകൾ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story