Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:37 AM IST Updated On
date_range 28 Feb 2022 5:37 AM IST''റഷ്യയിൽ ഞങ്ങൾ സുരക്ഷിതർ, യുദ്ധത്തിന്റെ കെടുതികൾ എങ്ങുമില്ല''
text_fieldsbookmark_border
മണ്ണഞ്ചേരി: ''റഷ്യയിൽ ഞങ്ങൾ പൂർണ സുരക്ഷിതർ, യുദ്ധത്തിന്റെ കെടുതികൾ എങ്ങുമില്ല'' -റഷ്യൻ നോർത്തൻ സ്റ്റേറ്റ് അർഖാൻഗ്ലിസ്ക് മെഡിക്കൽ സർവകലാശാലയിലെ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ റുഖ്സാന പറയുന്നു. ആര്യാട് തലവടി എ.ആർ കോട്ടേജ് വെളിയംകുളങ്ങരയിൽ അബ്ദുൽ നൗഷാദിന്റെയും റസീനയുടെയും മകളാണ് റുഖ്സാന. ഇന്ത്യയിൽനിന്ന് 1200 വിദ്യാർഥികൾ ഉണ്ട്. 700 മലയാളി വിദ്യാർഥികളിൽ 25 പേര് ആലപ്പുഴക്കാരാണ്. ഇവിടെ ജീവിതം സാധാരണപോലെയാണ്. യുദ്ധം നടക്കുന്നതിന്റെ പ്രയാസങ്ങൾ ഒന്നുംതന്നെ ഇവിടുത്തെ ജീവിതത്തെ ബാധിച്ചിട്ടില്ല. ക്ലാസുകൾ കൃത്യമായിതന്നെ നടക്കുന്നു. നാണയപ്പെരുപ്പം മൂലം സാധനങ്ങളുടെ വില കൂടിയിട്ടുണ്ട്. എങ്കിൽതന്നെയും യുദ്ധഭീതിയിൽ കഴിയുന്ന യുക്രെയ്നിലെ നമ്മുടെ സഹോദരങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വിഷമം ഉണ്ട്. എത്രയും വേഗം സമാധാനം ഉണ്ടാകട്ടെ എന്നാണ് പ്രാർഥന. പടം:റുഖ്സാന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
