Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകളഞ്ഞുകിട്ടിയ...

കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരികെ നൽകി മെഡിക്കൽ സ്​റ്റോർ ജീവനക്കാരി

text_fields
bookmark_border
കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരികെ നൽകി മെഡിക്കൽ സ്​റ്റോർ ജീവനക്കാരി
cancel
ചാരുംമൂട്: യാത്രക്കിടയിൽ നഷ്ടപ്പെട്ട സ്വർണാഭരണം ഉടമക്ക് തിരികെ നൽകി മെഡിക്കൽ സ്റ്റോർ ജീവനക്കാരി. നൂറനാട് മുതുകാട്ടുകര മംഗലത്ത് വിജയന്‍റെ കൈച്ചെയിനാണ്​ കളഞ്ഞുപോയത്. നൂറനാട് ജങ്ഷനിലെ ബിന്ദു മെഡിക്കൽ സ്റ്റോർ ജീവനക്കാരി മുതുകാട്ടുകര ശരത് ഭവനത്തിൽ രജനി ജോലി സ്ഥലത്തേക്ക് കാൽനടയായി പോകുന്നതിനിടയിലാണ്​ സ്വർണച്ചെയിൻ വഴിയിൽനിന്നും ലഭിച്ചത്. രജനി വിവരം മെഡിക്കൽ സ്റ്റോർ ഉടമയോട്​ പറയുകയും ഇരുവരും ചേർന്ന് ഇത് നൂറനാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് വിജയൻ ഞായറാഴ്ച സ്​റ്റേഷനിലെത്തി അടയാളങ്ങൾ ബോധ്യപ്പെടുത്തിയശേഷം സി.ഐ. വി.ആർ. ജഗദീഷിൽനിന്നും ഏറ്റുവാങ്ങി. കൈമാറ്റച്ചടങ്ങിൽ രജനിയും മെഡിക്കൽ സ്റ്റോർ ഉടമയും പങ്കെടുത്തു. photo: സി.ഐ. വി.ആർ. ജഗദീഷിൽനിന്നും സ്വർണച്ചെയിൻ ഉടമ വിജയൻ സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story