Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:34 AM IST Updated On
date_range 28 Feb 2022 5:34 AM ISTവിത്തുവണ്ടി വീട്ടുപടിക്കൽ
text_fieldsbookmark_border
ആലപ്പുഴ: മേൽത്തരം ഏത്തവാഴ വിത്തുകളും പച്ചക്കറി തൈകളുമായി വീട്ടുപടിക്കൽ എത്തിക്കുന്ന വിത്തുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഏത്തവാഴ വിത്ത് വണ്ടിയിലൂടെ വിതരണം ചെയ്തു. മേൽത്തരം പച്ചക്കറി തൈകളും വിതരണത്തിനുണ്ടായിരുന്നു. ഇരവുകാട് വാർഡിലായിരുന്നു വിത്തുവണ്ടി ഇറങ്ങിയത്. നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. വികസനസ്ഥിരം സമിതി അധ്യക്ഷ ബിന്ദു തോമസ്, കൗൺസിലർ മേരി ലീന, ഇരവുകാട് തളിർ ജൈവകർഷക കൂട്ടായ്മ പ്രസിഡന്‍റ് എസ്. പ്രദീപ്, ട്രഷറർ പി. രാധാകൃഷ്ണൻ, ഭാരവാഹികളായ സി.ടി. ഷാജി, മഹേഷ് എം. നായർ, ഇക്ബാൽ പടിപ്പുരക്കൽ എന്നിവർ പങ്കെടുത്തു. വിത്തുവണ്ടി നഗരസഭ അധ്യക്ഷ സൗമ്യരാജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു apl vith
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story