Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎഴുപുന്ന റെയിൽവേ...

എഴുപുന്ന റെയിൽവേ ഗേറ്റ് റോഡ് നന്നാക്കണം

text_fields
bookmark_border
എഴുപുന്ന റെയിൽവേ ഗേറ്റ് റോഡ് നന്നാക്കണം
cancel
അരൂർ: എഴുപുന്ന റെയിൽവേ ഗേറ്റ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ജെ. എസ്.എസ് എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗേറ്റിന് ഇരുവശത്തേക്കുമുള്ള റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഗേറ്റിനകത്തെ ഭാഗം മൂന്നുമാസം മുമ്പ്​ റെയിൽവേ ഡിവിഷനൽ മാനേജർക്ക് നൽകിയ പരാതിയെത്തുടർന്ന് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, ഗേറ്റിന്‍റെ ഇരുവശത്തും എരമല്ലൂരിലേക്കും എഴുപുന്നയിലേക്കുമുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരം അസാധ്യമായി. കുഴികളിൽ വീണ്​ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. റെയിൽവേ ഗേറ്റ് റോഡ് അടിയന്തരമായി റിപ്പയർ ചെയ്യണമെന്നാവശ്യപ്പെട്ട് ജെ.എസ്.എസ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റെജി റാഫേൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർക്ക് ഇ-മെയിൽ വഴി പരാതി നൽകി. ചിത്രം റെയിൽവേ ഗേറ്റ് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story