Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:32 AM IST Updated On
date_range 28 Feb 2022 5:32 AM ISTഅനധികൃത മരംമുറി എ.ഐ.വൈ.എഫ് തടഞ്ഞു
text_fieldsbookmark_border
ചാരുംമൂട്: കായംകുളം-പുനലൂർ റോഡിൽ ചാരുംമൂട് ജങ്ഷന് പടിഞ്ഞാറ് പൊതുസ്ഥലത്ത് നിന്ന മരം സ്വകാര്യവ്യക്തി അനധികൃതമായി മുറിക്കാൻ ശ്രമിച്ചത് എ.ഐ.വൈ.എഫ് പ്രവർത്തകർ തടഞ്ഞു. ദേശാടനക്കിളികൾ ഉൾപ്പെടെ കൂടുകൂട്ടുന്ന വലിയ മരമാണ് ശനിയാഴ്ച രാത്രി സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റാൻ ശ്രമമുണ്ടായത്. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. സമരത്തിന് എ.ഐ.വൈ.എഫ് നേതാക്കളായ എം. അമ്പാടി, എസ്. സൗലാഷ്, മുരളീകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story