Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:29 AM IST Updated On
date_range 28 Feb 2022 5:29 AM ISTമദ്യനയം: സർക്കാർ സമീപനം പ്രതിഷേധാർഹം
text_fieldsbookmark_border
ചെങ്ങന്നൂർ: മദ്യത്തിന്റെ വ്യാപനം ഘട്ടം ഘട്ടമായി കുറക്കുന്നതിനു പകരം അടിക്കടി വർധിപ്പിക്കുന്ന സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല രക്ഷാധികാരി ഫാദർ ഡോ. എബ്രഹാം കോശി കുന്നുംപുറത്ത് പറഞ്ഞു. വീണ്ടും പുതിയ മദ്യശാലകൾ തുറക്കാനും ദേവാലയങ്ങളുടെയും വിദ്യാലങ്ങളുടെയും ദൂരപരിധി കുറക്കാനുമുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മദ്യവിരുദ്ധ ജനകീയ മുന്നണി താലൂക്ക് സമിതിയുടെ ഓൺലൈൻ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷയുടെ അടിത്തറ തകർക്കുന്ന പ്രവണതയാണെന്നും അതിൽനിന്ന് സർക്കാർ പിൻമാറാൻ തയാറാകണമെന്നും ആവശ്യപ്പെട്ടു. ജില്ല ജോയന്റ് കൺവീനർ മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. ഡോ. ടി.ടി. സക്കറിയ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് കൺവീനർ കെ. ബിമൽജി, രാജൻ കൈപ്പള്ളിൽ, ഡേവിഡ് ചാക്കോ, ജേക്കബ് മാത്യു, ഫാ. രാജൻ വർഗീസ്, ജെയ്സ് പാണ്ടനാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story