Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസിൽവർലൈൻ വിരുദ്ധ ജനകീയ...

സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല നേതൃയോഗം

text_fields
bookmark_border
നൂറനാട്: സിൽവർലൈൻ പദ്ധതിയുടെ പേരിൽ കെ-റെയിൽ ജീവനക്കാരും പൊലീസും ചേർന്ന് നടത്തുന്ന അതിക്രമങ്ങളെ ചെറുക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന പ്രസിഡന്റ് എം.പി. ബാബുരാജ്. ആലപ്പുഴ ജില്ല സമിതിയുടെ നേതൃയോഗം പടനിലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ യാത്രപ്രശ്നം പരിഹരിക്കുകയല്ല, റിയൽ എസ്റ്റേറ്റ് വ്യാപാരമാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് ഒന്നിന് കാസർകോടുനിന്ന്​ ആരംഭിക്കുന്ന സംസ്ഥാന സമരജാഥ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. തുടർന്ന് പ്രതിഷേധ പ്രകടനവും നടന്നു. ജില്ല പ്രസിഡന്റ് സന്തോഷ് പടനിലം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ കൺവീനർ കെ.ആർ. ഓമനക്കുട്ടൻ, കൺവീനർ മധു ചെങ്ങന്നൂർ, എസ്. സൗഭാഗ്യകുമാരി, മഞ്ജു, സിന്ധു ജയിംസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story