Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹാജർനില ഉയർന്നു;...

ഹാജർനില ഉയർന്നു; പരീക്ഷ ഒരുക്കത്തി​ലേക്ക്​ സ്കൂളുകൾ

text_fields
bookmark_border
ആലപ്പുഴ: കോവിഡ്​ വ്യാപനതോത്​ കുറഞ്ഞതോടെ സ്കൂളുകളിൽ വിദ്യാർഥികളുടെ ഹാജർനില ഉയർന്നു. ഇനി പരീക്ഷ ഒരുക്കത്തിലേക്ക്​. പ്രീപ്രൈമറി മുതൽ എസ്​.എസ്​.എൽ.സിവരെ കുട്ടികളുടെ ഹാജർനില 79 ശതമാനമാണ്. പത്താം ക്ലാസിലെ മാത്രം കണക്കെടുത്താൽ 85 ശതമാനം വരും​. ജില്ലയിലെ 15 വയസ്സിന്​ മുകളിലുള്ള 98 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകി. പത്താംതരം പരീക്ഷയുടെ സുഗമമായ നടത്തിപ്പും കുട്ടികൾക്ക്​ മെച്ചപ്പെട്ട വിജയം ഇക്കുറിയും ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്​ ആരംഭിച്ചത്​. പ്രഥമ അധ്യാപകരുടെ യോഗം ചേർന്നാണ്​ പ്രവർത്തനം ഏകോപിക്കുന്നത്​. കോവിഡ്​ വ്യാപനം പരീക്ഷ നടത്തിപ്പിനെയും കുട്ടികളെയും ബാധിക്കാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനൊപ്പം രക്ഷിതാക്കളുടെ ആശങ്കയും അകറ്റും. മാർച്ചിൽ എസ്​.എസ്​.എൽ.സി മാതൃക പരീക്ഷകളാണ്​ പ്രധാനം. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി അധികപഠന പ്രവർത്തനങ്ങളാണ്​ ആരംഭിച്ചത്​. മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, ഇംഗ്ലീഷ് സാമൂഹിക ശാസ്ത്രം, അറബി, സംസ്‌കൃതം വിഷയങ്ങളുടെ റിവിഷനുകൾ പൂർത്തിയാക്കി. റിവിഷൻ ടെസ്റ്റുകൾ ആരംഭിച്ചു. കുട്ടികൾക്ക്​ എ പ്ലസ്, എ ഗ്രേഡ് നേടാൻ പ്രാപ്തരാക്കാൻ ജില്ലയിൽ റിസോഴ്സ് ഗ്രൂപ്​ ​പ്രവർത്തനവും ആരംഭിച്ചു. ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 'നിറകതിർ' പഠനസഹായിയും പുറത്തിറക്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും ജില്ല പഞ്ചായത്ത്​ സഹായത്തോടെ കൗൺസലിങ്ങും നൽകുന്നുണ്ട്. ക്ലാസുകൾ മുഴുവൻ സമയത്തിലേക്ക്​ വഴിമാറിയിട്ട്​ ഒരാഴ്​ച പിന്നിടുകയാണ്​. കോവിഡ് വ്യാപനത്തിൽ പൂർണമായും അടച്ച സ്‌കൂളുകൾ കഴിഞ്ഞ നവംബർ ഒന്നിനാണ് തുറന്നത്. മൂന്നാം തരംഗത്തിൽ വ്യാപനം രൂക്ഷമായതോടെ ജനുവരി 21ന് ഒന്നുമുതൽ ഒമ്പത്​ വരെയുള്ളവർ നേരിട്ട്​ സ്കൂളുകളിൽ വന്നിരുന്നില്ല. എന്നാൽ, 10,11,12 ക്ലാസുകളിലെ കുട്ടികൾക്ക്​ ഓഫ്​ലൈൻ പഠനം മുടക്കമില്ലാതെ നടന്നു. കോവിഡ്​ വ്യാപനം കുറഞ്ഞതോടെ കഴിഞ്ഞ 21 മുതലാണ്​ ക്ലാസുകൾ പൂർണതോതിലായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story