Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:29 AM IST Updated On
date_range 28 Feb 2022 5:29 AM ISTമത്സ്യബന്ധന യാനങ്ങൾ പരിശോധിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: മത്സ്യബന്ധന യാനങ്ങളുടെയും എൻജിന്‍റെയും പരിശോധന പുന്നപ്ര ചള്ളി ഫിഷ് ലാൻഡിങ് സെന്ററിൽ നടന്നു. മണ്ണെണ്ണ പെർമിറ്റ് പുതുക്കിനൽകാനുള്ള പരിശോധനയാണ് നടന്നത്. ഫിഷറീസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി. 29 എൻജിനുകളുടെ രേഖകൾ പരിശോധിച്ചു. പിന്നീട് വള്ളം കയറ്റി വെച്ചിരിക്കുന്ന ഭാഗത്തും ഉദ്യോഗസ്ഥരെത്തി സ്ഥിരീകരിച്ചു. തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണയിലാണ് പരിശോധന നടന്നത്. പുന്നപ്ര കൂടാതെ തോട്ടപ്പള്ളി, പുറക്കാട്, കരൂർ, പായൽ കുളങ്ങര ഭാഗത്തും പരിശോധന നടത്തിയിരുന്നു. അതേസമയം, രജിസ്ട്രേഷൻ ഇല്ലാതെ വർഷങ്ങളായി കരയിൽ കയറ്റിവെച്ചിരിക്കുന്ന വള്ളങ്ങളുടെ എൻജിനുകൾക്കും രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് മണ്ണെണ്ണ പെർമിറ്റ് ലഭിക്കുന്നതായി ആക്ഷേപമുണ്ട്. (ചിത്രം .. പുന്നപ്ര ചള്ളി ഫിഷ്ലാൻഡ് സെന്ററിൽ നടന്ന മത്സ്യബന്ധന യാനങ്ങളുടെ പരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
