Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗണിതം വിജയം ശിൽപശാല

ഗണിതം വിജയം ശിൽപശാല

text_fields
bookmark_border
ഗണിതം വിജയം ശിൽപശാല
cancel
തുറവൂർ: ഗണിതം കളികളിലൂടെ പഠിക്കാനും കുട്ടികളിൽ താൽപര്യം വർധിപ്പിക്കാനും അധ്യാപകർക്ക്​ സമഗ്ര ശിക്ഷ കേരള തുറവൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ 'ഗണിതം വിജയം' ഏകദിന അധ്യാപക ശിൽപശാല നടത്തി. 11 ക്ലസ്റ്ററുകളിൽ 3, 4 ക്ലാസുകളിലെ ഗണിതാധ്യാപകർ പങ്കെടുത്തു. തുറവൂർ ബി.ആർ.സിയുടെ കീഴിലെ എല്ലാ സ്കൂളുകളിലും രക്ഷാകർതൃ ശിൽപശാലകൾ സംഘടിപ്പിക്കും. കുട്ടികൾക്ക് പഠനം എളുപ്പമാക്കാനും താൽപര്യം വർധിപ്പിക്കാനും ഗണിതകിറ്റുകൾ നൽകും. തൈക്കാട്ടൂശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പ്രസന്നകുമാരി, ബി.പി.സി ശ്രീജ ശശിധരൻ, ആർ.പിമാരായ എൻ.എസ്. സതീഷ്, എം.വി. ഷീജ, ട്രെയിനർമാരായ ജെയ്സൺ പി., കെ.എസ്. ശ്രീദേവി എന്നിവർ പങ്കെടുത്തു. പടം : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story