Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ ബൈപാസില്‍...

ആലപ്പുഴ ബൈപാസില്‍ നിരീക്ഷണ കാമറ നടപടി വേഗത്തിലാക്കണം -വികസന സമിതി

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ ബൈപാസില്‍ അപകടസാധ്യത കുറക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗം. എച്ച്. സലാം എം.എല്‍.എയാണ് വിഷയം അവതരിപ്പിച്ചത്. അപകടങ്ങള്‍ക്കെതിരായ ചില മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും കാമറകള്‍ എത്രയുംവേഗം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിവള്ള വിതരണ കുഴലുകള്‍ മാറ്റിസ്ഥാപിക്കുന്നത് മഴക്കാലത്തിനുമുമ്പ്​ പൂര്‍ത്തികരീക്കാന്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അരൂര്‍ മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും പാലങ്ങളുടെ നിര്‍മാണത്തോടനുബന്ധിച്ചുള്ള സ്ഥലം ഏറ്റെടുക്കലും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ദലീമ ജോജോ എം.എല്‍.എ ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ ചമ്പക്കുളം, കൊട്ടാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക്​ ഗതാഗത സൗകര്യമൊരുക്കാൻ പൂപ്പള്ളി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ഏര്‍പ്പെടുത്തണമെന്ന് തോമസ് കെ. തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. വലിയഴീക്കല്‍ പാലത്തിലും സമീപത്തെ ബീച്ചിലും സുരക്ഷസംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നും നിലവിലുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നുമുള്ള രമേശ് ചെന്നിത്തല എം.എല്‍.എയുടെ നിര്‍ദേശവും യോഗത്തില്‍ അവതരിപ്പിച്ചു. സര്‍വിസില്‍നിന്ന്​ വിരമിക്കുന്ന ജില്ല കലക്ടര്‍ എ. അലക്സാണ്ടറിന് ജില്ല വികസന സമിതിയും ജില്ല ആസൂത്രണ സമിതിയും യാത്രയയപ്പ് നല്‍കി. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ്, ജില്ല ആസൂത്രണ സമിതി അംഗം ഡി.പി. മധു, ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു, ജില്ല പ്ലാനിങ്​ ഓഫിസര്‍ എസ്. സത്യപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. APL collector upaharam സര്‍വിസില്‍നിന്ന് വിരമിക്കുന്ന ജില്ല കലക്ടർ എ. അലക്‌സാണ്ടര്‍ക്ക് ജില്ല വികസന സമിതിയുടെ ഉപഹാരം എച്ച്. സലാം എം.എല്‍.എ സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story