Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയിൽ...

ആലപ്പുഴയിൽ യുദ്ധവിരുദ്ധ റാലി

text_fields
bookmark_border
ആലപ്പുഴ: യുക്രെയ്​നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച്​ കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ സമാധാന റാലി നടത്തി. വെള്ളക്കിണര്‍ എ.ജെ പാർക്കിന് സമീപത്തുനിന്ന്​ ആരംഭിച്ച റാലി വെള്ളക്കിണര്‍ ജങ്​ഷന്‍, പാലസ് റോഡ്, മുനിസിപ്പല്‍ സ്​റ്റേഡിയം, ജനറല്‍ ആശുപത്രി ജങ്​ഷന്‍, ഇരുമ്പുപാലം വഴി കല്ലുപാലം ജങ്​ഷനുസമീപം സമാപിച്ചു. കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സെയ്തലവി ചെങ്ങര, എ. സൈഫുദ്ദീന്‍ തിരുവനന്തപുരം, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ജില്ല പ്രസിഡന്‍റ്​ എച്ച്. അബ്ദുന്നാസിര്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി എസ്. നസീര്‍, സി.എ. ഹൈദ്രോസ്​, വി.എച്ച്. അലി ദാരിമി, എച്ച്. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, സി.ടി. ഹാഷിം തങ്ങള്‍, അബ്ദുല്‍കരീം സഖാഫി ഇടുക്കി, ആലംകോട് ഹാഷിം, മുഹമ്മദ് സിയാദ് കളിയിക്കാവിള, മുഹമ്മദ് ഇസ്മാഈല്‍ പത്തനംതിട്ട, എ. മുഹമ്മദ് കോട്ടയം, എ. അബ്ദുല്‍ഖാദര്‍ മുസ്​ലിയാര്‍ ചന്തിരൂര്‍, മുസ്തഫ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദക്ഷിണമേഖല നേതൃപരിശീലന ക്യാമ്പിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. APL war aganist rally കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയിൽ നടത്തിയ യുദ്ധവിരുദ്ധ സമാധാനറാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story