Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുക്രെയ്​നിലെ...

യുക്രെയ്​നിലെ വിദ്യാർഥികളുടെ രക്ഷാദൗത്യം: ആലപ്പുഴയിൽ വിവരം ശേഖരിക്കുന്നു

text_fields
bookmark_border
ആലപ്പുഴ: യുക്രെയ്​നിലെ വിദ്യാർഥികളുടെ രക്ഷാദൗത്യത്തിനായി ആലപ്പുഴ മണ്ഡലത്തിൽ താമസിക്കുന്നവരുടെ വിവരം ശേഖരിക്കുന്നു. പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ ഓഫിസിലാണ്​ വിവരങ്ങൾ ശേഖരിക്കുന്നത്​. യുക്രെയ്​ന്‍റെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന നിരവധി വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ഓഫിസുമായും നോർക്ക റൂട്ട്സുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇവർക്ക് ആവശ്യമായ താമസസൗകര്യം കേരള ഹൗസിൽ ഒരുക്കിയിട്ടുണ്ട്. യുക്രെയ്​നിലുള്ള ആളുടെ പേര്, യുക്രെയ്​നിലെ സ്ഥലം, ബന്ധപ്പെടാനുള്ള വാട്സ്​ആപ്​ നമ്പർ, ആലപ്പുഴയിലെ വിലാസം​ (പഞ്ചായത്ത് ഉൾപ്പെടെ), ആലപ്പുഴയിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നീ വിവരങ്ങൾ +91 94477 92546 എന്ന നമ്പറിലേക്ക്​ വാട്സ്​ആപ്​ ചെയ്യണം. സോളിഡാരിറ്റി സംസ്ഥാന​ സമ്മേളനം: ജില്ല സ്വാഗതസംഘം ഓഫിസ്​ ഉദ്​ഘാടനം ആലപ്പുഴ: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ജില്ല സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും പൊതുസമ്മേളനവും ഞായറാഴ്ച നടക്കും. വൈകീട്ട്​ അഞ്ചിനാണ്​ ഓഫിസ്​ ഉദ്​ഘാടനം. വൈകീട്ട്​ ഏഴിന്​ ആലപ്പുഴ വട്ടപ്പള്ളിയിൽ നടക്കുന്ന പൊതുസമ്മേളനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story