Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:39 AM IST Updated On
date_range 26 Feb 2022 5:39 AM ISTകയർതൊഴിലാളികളോട് സർക്കാർ കാട്ടുന്നത് വിശ്വാസവഞ്ചന -ബി. ബാബുപ്രസാദ്
text_fieldsbookmark_border
ആലപ്പുഴ: കയർ തൊഴിലാളികളോടും കയർ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരോടും വിശ്വാസവഞ്ചന തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന്ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്. കയർ മേഖലയിലെ രൂക്ഷമായ തൊഴിൽ പ്രതിസന്ധിയും പട്ടിണിയും പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷ സർക്കാറിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ആലപ്പുഴ ഡി.സി.സി സംഘടിപ്പിച്ച പട്ടിണി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണ്. ചെറുകിട കയർ ഉൽപന്നങ്ങളുടെ നിർമാണമേഖലയിൽ ഓർഡർ ഇല്ലാതായിട്ട് എട്ടുമാസമായി. പിരി തൊഴിലാളികളുടെ 300 രൂപ കൂലി വർധിപ്പിക്കാൻ ആറുവർഷമായിട്ടും സർക്കാർ തയാറായിട്ടില്ല. കയർപിരി മേഖല പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. കയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറി എസ്. ശരത്ത്, വിവിധ കോൺഗ്രസ് തൊഴിലാളി സംഘടന പ്രതിനിധികൾ, ഡി.സി.സി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story