Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകളിക്കുന്നതിനിടെ...

കളിക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട കുരുന്നുകള്‍ക്ക് മത്സ്യത്തൊഴിലാളി രക്ഷകനായി

text_fields
bookmark_border
അമ്പലപ്പുഴ: കളിക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട കുരുന്നുകള്‍ക്ക് മത്സ്യത്തൊഴിലാളിയുടെ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടി. പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി പുതുവല്‍ വിമല്‍രാജിന്‍റെ മകള്‍ രണ്ടര വയസ്സുകാരി ആദിത്യ, സഹോദരൻ നിധിന്‍രാജിന്‍റെ മകള്‍ ഒന്നര വയസ്സുള്ള അര്‍ഷിദ എന്നിവരാണ് മരണക്കയത്തില്‍നിന്ന്​ കരകയറിയത്. വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ്​ സംഭവം. ഇരുവരും ജോലിക്ക് പോയിരുന്നു. കുട്ടികള്‍ മുറ്റത്ത് കളിക്കുന്നത് കണ്ടാണ് അമ്മമാരായ ഹരിതയും മഞ്ജുവും അടുക്കളയിലേക്ക് കയറുന്നത്. കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ പെട്ടെന്നാണ് കടല്‍ത്തീരത്തേക്ക് പോയത്. പാഞ്ഞടുത്ത തിരമാലകള്‍ കുട്ടികളെ തട്ടിയെടുത്തു. ഈ സമയം പൊന്തുവള്ളത്തില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന പുന്നപ്ര സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ്​ കടലിലേക്ക് ചാടി കുട്ടികളെ രക്ഷ​പ്പെടുത്തിയത്​. കുട്ടികളെ അന്വേഷിച്ച്​ നടന്ന അമ്മമാരും ഓടിയെത്തി കുട്ടികളെ അമ്പലപ്പുഴ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story