Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപക്ഷിപ്പനി:...

പക്ഷിപ്പനി: നഷ്ടപരിഹാരമില്ല; താറാവ്​ കർഷകർ കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

text_fields
bookmark_border
ആലപ്പുഴ: താറാവ്​ കർഷകർക്ക്​ യഥാസമയം നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച്​ ഐക്യ താറാവ് കർഷക സംഘം കലക്ടറേറ്റ്​ മാർച്ച്​ നടത്തി. പക്ഷിപ്പനിയിലും വിവിധ അസുഖങ്ങളാലും ലക്ഷക്കണക്കിന് താറാവുകളാണ് ജില്ലയിൽ ചത്തൊടുങ്ങിയത്. പക്ഷിപ്പനി വ്യാപനം തടയാൻ സർക്കാർ ഉത്തരവിട്ടത്​ പ്രകാരമാണ്​ ലക്ഷക്കണക്കിന്​ താറാവുകളെ കൊന്നത്​. ക്രിസ്മസ്-ന്യൂ ഇയർ മാർക്കറ്റ് മുന്നിൽകണ്ട് വളർത്തിയ താറാവുകളാണ് കൂട്ടത്തോടെ ഇല്ലാതായത്. കൊന്നൊടുക്കിയ താറാവുകൾക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ബ്ലേഡുകാരിൽനിന്ന്​ പണം കടം വാങ്ങിയ കർഷകർ ഭീഷണിയുടെയും ജപ്തിയുടെയും വക്കിലാണ്. പട്ടിണി മരണത്തിലേക്കും ആത്മഹത്യയിലേക്കും കർഷകരെ തള്ളിവിടരുതെന്ന്​ മാർച്ചും ധർണയും ഉദ്​ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. രാജശേഖരൻ ആവശ്യപ്പെട്ടു. താറാവ് കൃഷി അന്യംനിന്നുപോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും രാജശേഖരൻ പറഞ്ഞു. സെ​ക്രട്ടറി കെ. ശാമുവേൽ അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജോളി സ്വാഗതം പറഞ്ഞു. ദേവരാജൻ, ജോസഫ് ചെറിയാൻ, ചന്ദ്രൻ മീഞ്ചോലിൽ, ബോസ് എന്നിവർ സംസാരിച്ചു. ലീഡേഴ്സ് ക്യാമ്പ് ആലപ്പുഴ: കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ഏഴ് ജില്ല കമ്മിറ്റികളിലെയും സംസ്ഥാന, ജില്ല നേതൃ നിരയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിച്ച്​ ഏകദിന ലീഡേഴ്സ് ക്യാമ്പ് ശനിയാഴ്​ച ആലപ്പുഴ എ.ജെ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും രാവിലെ 9.30ന് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story