Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ഞിക്കുഴിയിൽ...

കഞ്ഞിക്കുഴിയിൽ ഉള്ളികൃഷി വിളവെടുപ്പ്‌

text_fields
bookmark_border
ചേർത്തല: കഞ്ഞിക്കുഴിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഉള്ളികൃഷിയിൽ വിജയം വിളഞ്ഞു. ബ്ലോക്കിലെ അഞ്ച്‌ പഞ്ചായത്തുകളിൽ 13 കാർഷിക ഗ്രൂപ്പുകൾ മുഖേന ഏഴര ഏക്കറിലാണ് മാതൃക കൃഷിത്തോട്ടവും വിത്തുൽപാദനവും പദ്ധതിയിൽ കൃഷിയിറക്കിയത്. രണ്ടുമാസംമുമ്പ്‌ വിത്തിട്ട കൃഷിയിടങ്ങളിൽ മിക്കയിടത്തും വിളവെടുപ്പിന്‌ സമയമായി. 100 കിലോ വിത്ത്‌ വീതമാണ്‌ ഗ്രൂപ്പുകൾക്ക്‌ നൽകിയത്‌. കൂടാതെ വളവും ജൈവ കീടനാശിനിയും നൽകി. ആറിരട്ടിവരെ ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. ഉള്ളിയില സഹിതമുള്ള വിൽപനയാണ്‌ ലക്ഷ്യം. ഉള്ളിയില ഉൾപ്പെടെ 50 രൂപയുടെ കെട്ടുകളായി കൃഷിയിടത്തിൽതന്നെ വിൽപനയുണ്ടാകും. ശനിയാഴ്‌ച രാവിലെ എട്ടിന് കണ്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ മഹാലക്ഷ്‌മി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ മന്ത്രി പി. പ്രസാദ് വിളവെടുപ്പ്‌ ഉദ്ഘാടനം ചെയ്യുമെന്ന്‌ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story