Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:28 AM IST Updated On
date_range 25 Feb 2022 5:28 AM ISTവേനലിലും വെള്ളക്കെട്ട്; കൈനകരിയിൽ ശവസംസ്കാരത്തിനുപോലും കഴിയുന്നില്ല
text_fieldsbookmark_border
-നാല് വർഷത്തിനിടെ വെള്ളക്കെട്ട് ഒഴിഞ്ഞത് ആറ് മാസം മാത്രം കുട്ടനാട്: ദുരിതം വിട്ടൊഴിയാതെ കൈനകരിയിലെ കനകാശ്ശേരി, മീനപ്പള്ളി, വലിയകരി നിവാസികൾ. വെള്ളക്കെട്ട് ഒഴിയാത്തതിനാൽ ശവസംസ്കാരച്ചടങ്ങുകൾപോലും സ്വന്തം വീട്ടിൽ നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. കാലാവസ്ഥ കൊടുംചൂടിലായിട്ട് മാസങ്ങളാകുമ്പോഴും ഇവിടെ വെള്ളക്കെട്ട് ഒഴിയുന്നില്ല. 2018 മുതൽ കനകാശ്ശേരി പാടശേഖരത്തിൽ തുടർച്ചയായുണ്ടാകുന്ന മടവീഴ്ചമൂലം സമീപത്തെ മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളിലും ദുരിതം വിട്ടൊഴിഞ്ഞിട്ടില്ല. കോടികൾ മുടക്കി പലതവണ മട കെട്ടിയെങ്കിലും നാല് വർഷത്തിനിടെ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചിട്ടില്ല. നാല് വർഷത്തിനിടെ ആറ് മാസം മാത്രമാണ് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിഞ്ഞത്. ഈ ആറ് മാസത്തിനുള്ളിൽ മൂന്ന് പാടശേഖരങ്ങളിലുമായി ഒരു കൃഷിയാണ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്. മറ്റു സമയങ്ങളിലെ കൃഷിയെല്ലാം മടവീഴ്ചയിൽ നശിക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഉറപ്പിച്ച മടയും വേണ്ടത്ര ഉറപ്പില്ലാത്ത സ്ഥിതിയിലാണ്. കഴിഞ്ഞദിവസം നിര്യാതനായ കുട്ടിത്തറ വിജയന്റെ സംസ്കാരം ഇഷ്ടിക കെട്ടിപ്പൊക്കി ചിതയൊരുക്കേണ്ടി വന്നു. 250 സിമന്റ് ഇഷ്ടിക അടുക്കിയാണ് പുരയിടത്തിലെ വെള്ളക്കെട്ടിൽ ചിതയൊരുക്കിയത്. സമാന അവസ്ഥയിലാണ് പ്രദേശത്തെ പലരും. ചിലർ പുരയിടങ്ങളിൽ മണ്ണിട്ട് ഉയർത്തി ഇഷ്ടിക അടുക്കി ചിതയൊരുക്കുമ്പോൾ അതിനുശേഷിയില്ലാത്തവർക്ക് ബന്ധുവീടുകളിലോ പാടശേഖരത്തിന്റെ പുറംബണ്ടിലോ ചിതയൊരുക്കേണ്ടിവരുന്നു. കേവലം 100 മീറ്ററിൽ താഴെ മാത്രം നീളത്തിലുള്ള മട, ഇരുവശത്തും പൈലിങ്ങുകൾ താഴ്ത്തി കെട്ടിയാൽ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂ. മൂന്ന് പാടശേഖരങ്ങളെയും തമ്മിൽ വേർതിരിക്കുന്ന തിരുവുബണ്ടുകൾ ഉയർത്തി നിർമിക്കുകയും വേണം. ഇങ്ങനെ ഉയർത്തി ബണ്ട് നിർമിക്കുന്നതോടെ ഏതെങ്കിലുമൊരു പാടശേഖരത്തിൽ മടവീണാൽ സമീപത്തെ പാടശേഖരങ്ങളിലെ കൃഷിനശിക്കുന്ന സാഹചര്യം ഒഴിവാകും. പ്രദേശത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാനും സാധിക്കും. യൂത്ത് ലീഗ് ദക്ഷിണ കേരള സമ്മേളനം ആലപ്പുഴയിൽ ആലപ്പുഴ: സ്വത്വരാഷ്ട്രീയം സാമൂഹികപുരോഗതിക്ക് എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ദക്ഷിണ കേരള സമ്മേളനം മാര്‍ച്ച് 26ന് ആലപ്പുഴയില്‍ നടക്കും. 500 ശാഖ സംഗമം സമ്മേളനത്തിന്റെ മുന്നോടിയായും സംഘടിപ്പിക്കും. തെക്കന്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും മാര്‍ച്ച് ഒന്നിന് നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ ചേരും. ദക്ഷിണമേഖല സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ടി.എം. സലീം, ബീമപള്ളി റഷീദ്, ജില്ല പ്രസിഡന്റ് എ.എം. നസീര്‍ എന്നിവർ സംസാരിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ വയനാട് സംഘാടകസമിതി പ്രഖ്യാപനം നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും ജില്ല പ്രസിഡന്റ് പി. ബിജു നന്ദിയും പറഞ്ഞു. എച്ച്. ബഷീര്‍കുട്ടി, കെ.എം. അബ്ദുല്‍ മജീദ്, ഹംസ പാറക്കാട്ട്, പി.എം. അബ്ബാസ്, അസീസ് ബഡായി, ടി.എം. ഹമീദ്, എം. അന്‍സാറുദ്ദീന്‍, സുല്‍ഫിക്കര്‍ സലാം, പ്രഫ. തോന്നക്കല്‍ ജമാല്‍, ഹലീം കണിയാപുരം, വി.ഇ. അബ്ദുല്‍ ഗഫൂര്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, കെ.എ. മാഹീന്‍, നസീര്‍, ടി.പി.എം. ജിഷാന്‍, ഷിബു മീരാന്‍, എ.എ. റസാഖ്, ഷാഫി കാട്ടില്‍, ഷിബി കാസിം, ഇ.എം. അമീന്‍, എ. സദഖത്തുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story