Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായികസ്വപ്നത്തിന്​...

കായികസ്വപ്നത്തിന്​ ചിറകുവിരിച്ചു; ഇ.എം.എസ്​ സ്​റ്റേഡിയം പുനർനിർമാണം ഉടൻ

text_fields
bookmark_border
-രണ്ടാം ഘട്ട നിർമാണത്തിന്​ ടെൻഡറായി ആലപ്പുഴ: വർഷങ്ങളുടെ കാത്തിരിപ്പിന്​ വിരാമമിട്ട്​ ആലപ്പുഴയുടെ കായികസ്വപ്നത്തിന്​ ചിറകുവിരിക്കുന്നു. ഇ.എം.എസ്​ മുനിസിപ്പൽ സ്​റ്റേഡിയത്തിന്‍റെ ​രണ്ടാംഘട്ട നിർമാണത്തിന്​ ടെൻഡർ ആയതോടെയാണ്​ അനിശ്ചിതത്വം നീങ്ങിയത്​. അധികാര-രാഷ്ട്രീയ വടംവലിയിൽ കായികലക്ഷ്യത്തിൽനിന്ന്​​ വഴിമാറി നാശത്തിന്‍റെ വക്കിലെത്തിയ സ്​റ്റേഡിയത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട്​ നിയ​മപ്രശ്നങ്ങളടക്കം ഒട്ടേറെ തടസ്സങ്ങൾ നേരിട്ടു. ഇത്​ മറികടന്നാണ്​ ഇപ്പോഴത്തെ നടപടി. എൽ.ഡി.എഫ്​ ഭരിക്കുന്ന ആലപ്പുഴ നഗരസഭ ഭരണസമിതിയുടെ പ്രഥമപ്രഖ്യാപനവും പാതിവഴിയിൽ നിലച്ച ഇ.എം.എസ്​ സ്​റ്റേഡിയത്തിന്‍റെ പൂർത്തീകരണമായിരുന്നു. രണ്ട് ഘട്ടമായാണ് ടെൻഡർ. സ്​റ്റേഡിയത്തിന്‍റെ സിവിൽ വർക്കുകൾക്കും ട്രാക്കിൽ ഉന്നതനിലവാരത്തിലെ പുല്ല്​ വെച്ചുപിടിപ്പിക്കാനും 4.24 കോടിയുടേതാണ്​ ആദ്യത്തേത്​. അന്തർദേശീയ നിലവാരത്തിലെ സിന്തറ്റിക്ക്​ ട്രാക്ക് സ്ഥാപിക്കാൻ ആറുകോടിയുടേതാണ്​ അടുത്ത ടെൻഡർ. പൊതുമേഖല സ്ഥാപനമായ കിറ്റ്കോ ലിമിറ്റഡിനാണ് നിർമാണചുമതല. കായികതാരങ്ങളെ അത്​ലറ്റിക്​ ട്രാക്കിലും ഫീൽഡിലും പരിശീലനം നൽകാനും മികച്ച ഫുട്​ബാൾ താരങ്ങളെയും വളർത്തിയെടുക്കാനും ലക്ഷ്യമിട്ട്​​ വി.എസ്​. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്​ സ്​റ്റേഡിയം നിർമാണപ്രവർത്തനങ്ങൾക്ക്​ തുടക്കമിട്ടത്​. ​2006ൽ പി.പി. ചിത്തരഞ്​ജൻ ചെയർമാനായിരുന്ന കാലത്ത്​ 14.5 കോടി മുടക്കിയാണ്​ ഒന്നാംഘട്ട പ്രവർത്തനം തുടങ്ങിയത്​. 2010ൽ ഒന്നാംഘട്ടം പൂർത്തിയായെങ്കിലും തുടർനടപടിയുണ്ടായില്ല. 2017ൽ കിഫ്​ബിയിലൂടെ 8.62 കോടിയുടെ നവീകരണപ്രവർത്തനത്തിന്​ ഭരണാനുമതി ലഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. പിന്നീട്​ നാശത്തിന്‍റെ വക്കിലേക്ക്​ കുപ്പുകുത്തിയ സ്​റ്റേഡിയം ആരും തിരിഞ്ഞുനോക്കാതെയായി. ചിരകാലസ്വപ്നം പൂവണിയാൻ മാറിമാറി വന്ന സംസ്ഥാന സർക്കാറുകൾ മുൻകൈയെടുത്തിട്ടും നഗരസഭ ബജറ്റിൽ സ്ഥിരം ഇടംപിടിച്ചിട്ടും 'സ്​റ്റേഡിയം വികസനം' മാത്രം നടന്നില്ല. രാജ്യാന്തര നിലവാരത്തിൽ എട്ടുവരിയിൽ 400 മീറ്റർ സിന്തറ്റിക്​ ട്രാക്ക്​, ടർഫ്​ ഫുട്​ബാൾ മൈതാനം, ഫെൻസിങ്​, ഡ്രെയിനേജ്​, വൈദ്യുതീകരണം എന്നിവയാണ്​ പദ്ധതിയിലുള്ളത്​. പദ്ധതി ചെലവ്​ അധികരിച്ചതോടെ വീണ്ടും കിഫ്​ബിയിൽ സമർപ്പിച്ചാണ്​ അധികതുക അനുവദിച്ചത്​. നേരത്തേ 8,61,88,173 രൂപയുടെ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 10,74,43,994 ആയാണ്​ വർധിച്ചത്​. സ്​പോർട്​സ്​ ഡയറക്ടറേറ്റിൽനിന്നുള്ള സാങ്കേതികാനുമതി, കിറ്റ്കോയുടെ ക്ലിയറൻസ് എന്നിവയും സാധ്യമാക്കി. കായികമന്ത്രി വി. അബ്​ദുൽ റഹ്മാൻ, മന്ത്രി സജി ചെറിയാൻ, എച്ച്​. സലാം എം.എൽ.എ, നഗരസഭാധ്യക്ഷ സൗമ്യരാജ്​ എന്നിവരുടെ ഇടപെടലുകളാണ്​ തടസ്സങ്ങൾ നീക്കാൻ സഹായകരമായത്​. നിർമാണം മാർച്ചിൽ ആരംഭിക്കും -എച്ച്​. സലാം എം.എൽ.എ ആലപ്പുഴ: ഇ.എം.എസ്​ സ്​റ്റേഡിയത്തിന്‍റെ രണ്ടാംഘട്ട നിർമാണം മാർച്ചിൽ ആരംഭിക്കുമെന്ന്​ എച്ച്​. സലാം എം.എൽ.എ. ആലപ്പുഴയിലെ കായികതാരങ്ങളുടെയും പ്രതീക്ഷയായിരുന്ന സ്​റ്റേഡിയത്തിന്‍റെ പൂർത്തീകരണത്തിന് 10,74,43,994 കോടിയാണ്​ അനുവദിച്ചത്​. ആലപ്പുഴയിൽ സ്​റ്റേഡിയം എന്ന സ്വപ്നത്തിന്​ ചിറകുനൽകിയത്​ മന്ത്രിമാരായിരുന്ന ഡോ. തോമസ് ഐസക്കും ജി. സുധാകരനും അംഗങ്ങളായ ഒന്നാം പിണറായി സർക്കാറാണ്. മുൻമന്ത്രി ഡോ. തോമസ് ഐസക് കിഫ്ബിയിൽനിന്ന്​ എട്ടുകോടിയാണ്​ അനുവദിച്ചത്​. ഡി.പി.ആർ തയാറാക്കി മുന്നോട്ടുപോയെങ്കിലും ഭൂമി സംബന്ധമായ തർക്കങ്ങൾ ഉൾപ്പെടെ നിരവധി തടസ്സങ്ങൾ ഉണ്ടായതിനാൽ നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല. യു.ഡി.എഫിന്‍റെ നേതൃത്വത്തിലായിരുന്ന നഗരസഭ ഭൂമി കൈമാറിയിരുന്നില്ല. പിന്നീട്​ എൽ.ഡി.എഫ്​ ഭരണസമിതി നഗരസഭയിൽ അധികാരത്തിൽ എത്തിയതോടെയാണ് സ്​റ്റേഡിയം നിർമിക്കാനുള്ള ഭൂമി വിട്ടുനൽകിയുള്ള അനുമതിയിലേക്ക്​ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. APL MB 02 EMS Stadium ആലപ്പുഴ ഇ.എം.എസ്​ മുനിസിപ്പൽ സ്​റ്റേഡിയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story