Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാളൂട്ടിയെ...

മാളൂട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പരുമല ഒന്നിക്കുന്നു

text_fields
bookmark_border
മാളൂട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പരുമല ഒന്നിക്കുന്നു
cancel
ചെങ്ങന്നൂർ: മാളൂട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പരുമലയെന്ന ഗ്രാമം ഒരുമിക്കുന്നു. ഒരോരുത്തരും നൽകുന്ന ചെറിയൊരു സഹായം ഒരുജീവൻ നമുക്ക് നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പരുമല. പരുമല തിക്കപ്പുഴ അഞ്ചാം വാർഡിൽ തെക്കേടത്തു പറമ്പിൽ പുഷ്പ ശെൽവ‍ൻെറ മകൾ മാളൂട്ടി (26) ഇരുവൃക്കയും തകരാറിലായി ചികിത്സയിലാണ്​. പ്ല സ് ടു കഴിഞ്ഞ് തുടർ പഠനത്തിന് ശ്രമിക്കുമ്പോഴാണ് രോഗം പിടിപെടുന്നത്. ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും വൃക്ക തകരാറാണെന്ന് കണ്ടെത്താൻ ഏറെ കാലതാമസമെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പി.ഡി.ഐ.സിയുവിൽ ഗുരുതര അവസ്ഥയിലാണ്. ചികിത്സച്ചെലവുകൾ കണ്ടെത്താൻ പഞ്ചായത്ത് അംഗം സോജിത്ത് സോമ​‍ൻെറ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്​കരിച്ചു. ശനിയാഴ്ച വീടുകൾ കയറിയിറങ്ങി സഹായം തേടും. എസ്.ബി.ഐ മാന്നാർ ശാഖയിൽ അക്കൗണ്ട്​ തുറന്നിട്ടുണ്ട്. മാളൂട്ടി എസ്​. ശെൽവൻ, എസ്​.ബി.ഐ മാന്നാർ ബ്രാഞ്ച്,​ അക്കൗണ്ട്​ നമ്പർ:38064148465, ഐ.എഫ്​.എസ്​.സി കോഡ്​:SBIN0070088.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story