Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:28 AM IST Updated On
date_range 24 Feb 2022 5:28 AM ISTനിർധന കുടുംബത്തിന് സ്ഥലം നൽകിയ ഷുക്കൂറിനെ അനുമോദിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: നിർധന കുടുംബത്തിന് സ്ഥലം നൽകിയ ഓട്ടോ ഡ്രൈവർ വൈ.എം.എ ഷുക്കൂറിനെ കൃപ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ആദരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വൈ.എം.എ. ഷുക്കുര്‍ തൻെറ 13 സെന്‍റില്‍നിന്നാണ് അയല്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന നിര്‍ധന കുടുംബത്തിന് മൂന്ന് സെന്‍റ് സ്ഥലം നൽകിയത്. അർബുദം ബാധിച്ച് വർഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം വിൽക്കേണ്ടിവന്ന വയോധികക്കും മകൾക്കുമാണ് സ്ഥലം നൽകിയത്. എച്ച്. സലാം എം.എൽ.എ ആദരം നിർവഹിച്ചു. കൃപ പ്രസിഡന്‍റ് ഹംസ എ. കുഴുവേലി അധ്യക്ഷത വഹിച്ചു. ഇബ്രാഹിംകുട്ടി വിളക്കേഴം, അനിൽ വെള്ളൂർ, പ്രദീപ് കൂട്ടാല, ദേവൻ പി. വണ്ടാനം എന്നിവര്‍ സംസാരിച്ചു. ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ആദരിച്ചു. പ്രസിഡന്‍റ് നിസാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് പി.ജെ. മാത്യു ഉപഹാരം നൽകി ആദരിച്ചു. ചിത്രം... കൃപയുടെ ആഭിമുഖ്യത്തിൽ വൈ.എം.എ. ഷുക്കൂറിനെ എച്ച്. സലാം എം.എൽ.എ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
