Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅമ്പലപ്പുഴ പൗരാവലിയുടെ...

അമ്പലപ്പുഴ പൗരാവലിയുടെ 'മീഡിയവണിനോടൊപ്പം' ഇന്ന്​

text_fields
bookmark_border
ആലപ്പുഴ: അമ്പലപ്പുഴ പൗരാവലി സംഘടിപ്പിക്കുന്ന 'മീഡിയവണിനോടൊപ്പം' പ്രതിഷേധ പരിപാടി വ്യാഴാഴ്ച ​വൈകീട്ട്​ നാലിന്​ കച്ചേരി ജങ്​ഷനിൽ നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിക്കും. മുഖ്യ പ്രഭാഷണം മീഡിയവൺ കോഓഡിനേറ്റിങ്​ എഡിറ്റർ രാജീവ് ശങ്കരൻ നിർവഹിക്കും. ഹസൻ പൈങ്ങാമഠം അധ്യക്ഷത വഹിക്കും. എ. ഓമനക്കുട്ടൻ, ഇ.കെ. ജയൻ, കെ. കവിത, അഡ്വ. എ.എ. റസാഖ് , അഡ്വ. ആർ. സനൽകുമാർ, ഹക്കീം പാണാവള്ളി, സി.എ. സലീം, ഡോ. നെടുമുടി ഹരികുമാർ, യു. ഷൈജു, അഡ്വ. പ്രദീപ് കൂട്ടാല, ബിന്ദു ബൈജു, സി. പ്രദീപ് , മുജീബ് റഹ്മാൻജി, ഗംഗാദത്തൻ, എ.ആർ. കണ്ണൻ, യു.എം. കബീർ, സാദിഖ് എം. മാക്കിയിൽ, ടി. പ്രശാന്ത് കുമാർ, വി. ദിൽജിത്ത്, ബേബി പാറക്കാടൻ, വിശ്വകുമാർ, ബി. ജോസുകുട്ടി, കെ.പി. പ്രീതി തുടങ്ങിയവർ സംബന്ധിക്കും. സൂര്യാഘാതം: ജോലി സമയം പുനഃക്രമീകരിച്ചു ആലപ്പുഴ: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലിസമയം പുനഃക്രമീകരിച്ച് ജില്ല ലേബര്‍ ഓഫിസര്‍ ഉത്തരവിറക്കി. ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക്​ പന്ത്രണ്ട്​ മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി രാവിലെ ഏഴു മുതല്‍ വൈകീട്ട്​ ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തിയാണ്​ ഉത്തരവ്​. രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക്​ 12ന് അവസാനിക്കും. ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് മൂന്നിന് ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story