Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ് തുറന്നു

റോഡ് തുറന്നു

text_fields
bookmark_border
റോഡ് തുറന്നു
cancel
അമ്പലപ്പുഴ: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ 17 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞവഴി പടിഞ്ഞാറ് കമ്പിവളപ്പ് റെയിൽവേ ക്രോസിനു സമീപത്തെ മക്കാരുപറമ്പിൽ-ഹാഷിം റോഡാണ് ഗതാഗതത്തിന് തുറന്നത്. മുൻ മന്ത്രി ജി. സുധാകരനാണ്​ പണം അനുവദിച്ചത്. 160 മീറ്റർ നീളത്തിലും മൂന്ന് മുതൽ നാലു മീറ്റർവരെ വീതിയിലും കോൺക്രീറ്റിലാണ് റോഡ് പൂർത്തീകരിച്ചത്. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഹാരിസ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ പി.എം. ദീപ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ശ്രീജ രതീഷ്, പൊതുമരാമത്ത് അസി. എൻജിനീയർ വിഷ്ണു മോഹൻ, പഞ്ചായത്ത്​ അംഗം അനിത സതീഷ് എന്നിവർ സംസാരിച്ചു. ചിത്രം... മക്കാരുപറമ്പിൽ-ഹാഷിം റോഡ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story