Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:29 AM IST Updated On
date_range 23 Feb 2022 5:29 AM ISTകാപ്പ ചുമത്തി അഞ്ചുപേരെ നാടുകടത്തി
text_fieldsbookmark_border
ആലപ്പുഴ: കാപ്പ ചുമത്തി അഞ്ചുപേരെ നാടുകടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് ആര്യാട് നോർത്ത് പൊക്കലയിൽ വീട്ടിൽ ഉദീഷ് (കണ്ണപ്പൻ-20), മുതുകുളം കളീക്കൽ വീട്ടിൽ അജിത് (പോത്ത് അജിത്), പുന്നപ്ര തെക്ക് പഞ്ചായത്ത് 17ാം വാർഡിൽ പൊള്ളയിൽ വീട്ടിൽ വരുൺ (28), ചേർത്തല മുനിസിപ്പാലിറ്റി വാർഡിൽ മുറിവേലിച്ചിറ വീട്ടിൽ ദിനേശൻ (43), എടത്വ കറുകയിൽ വീട്ടിൽ ശരത് (31) എന്നിവരെയാണ് നാടുകടത്തിയത്. മണ്ണഞ്ചേരി പൊലീസ് പരിധിയിൽ നരഹത്യശ്രമം, ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങി നിരവധി കേസുകളാണ് ഉദീഷിനെതിരെയുള്ളത്. കനകക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീകൾക്കെതിരായ അതിക്രമം, കൊലപാതക ശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അജിത്. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം അടക്കമുള്ള നിരവധി കുറ്റകൃത്യങ്ങളിലാണ് വരുൺ ഉൾപ്പെട്ടിരുന്നത്. ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനൊന്നിലധികം കേസുകളിൽ പ്രതിയാണ് ദിനേശൻ. എടത്വ പൊലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യശ്രമം അടക്കം 10 കേസില്‍ പ്രതിയാണ് ശരത്. APL udeesh ഉദീഷ് APL ajith അജിത് APL varun വരുൺ APL dineeshan ദിനേശൻ APL sarath ശരത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story