Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:28 AM IST Updated On
date_range 23 Feb 2022 5:28 AM ISTഅർത്തുങ്കൽ നിക്ഷേപ തട്ടിപ്പ്; പണം നഷ്ടപ്പെട്ടവര്‍ സമരത്തിന്
text_fieldsbookmark_border
ചേര്‍ത്തല: അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടമായവര്‍ സമരത്തിന്. ഇതിന്റെ ഭാഗമായി പണം നഷ്ടമായവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒപ്പുശേഖരണം തുടങ്ങി. 2021 ജൂലൈയിലാണ് 26 നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ കെ.ടി. ബെന്നി തോമസിനെ പൊലീസ് പടികൂടിയത്. ഏഴുമാസം പിന്നിട്ടിട്ടും പണം മടക്കിക്കിട്ടാതെ നടപടികൾ നീളുകയാണെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികള്‍ ആരോപിച്ചു. നിലവില്‍ 37 പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. പൊലീസിന്റെ പ്രാഥമിക കണക്കുകളില്‍ രണ്ടുകോടിയോളം രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. 10,000 മുതല്‍ 28 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. ബെന്നി ജാമ്യത്തിലിറങ്ങിയെങ്കിലും നിക്ഷേപ തുക തിരികെനല്‍കുന്ന കാര്യത്തില്‍ നടപടികളായിട്ടില്ല. അര്‍ത്തുങ്കല്‍ പൊലീസാണ് കേസന്വേഷിക്കുന്നത്. ഏഴുമാസമായിട്ടും പണം കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിനൊരുങ്ങുന്നതെന്ന് നിക്ഷേപക കൂട്ടായ്മ പ്രതിനിധികളായ പി.എം. ജോച്ചന്‍, സി.ജെ. സാബു, മധുസൂദനന്‍, ശിവദാസന്‍ എന്നിവര്‍ വാർത്തസമ്മേളത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story