Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:37 AM IST Updated On
date_range 22 Feb 2022 5:37 AM ISTമാതൃഭാഷ ദിനാചരണം
text_fieldsbookmark_border
അരൂക്കുറ്റി: കൈതപ്പുഴ കായലോരത്തെ മനോഹാരിതയിൽ അരൂക്കുറ്റി ഗവ. യു.പി സ്കൂളിലെ വേറിട്ടതായി. 'മലയാള ഭാഷ തൻ മാദകഭംഗി നിൻമലർ മന്ദഹാസമായ് വിരിയുന്നു' എന്ന ഗാനം നാലാം ക്ലാസുകാരൻ ശിവനന്ദനൻ പാടുകയും മറ്റു കുട്ടികൾ ഏറ്റുപാടുകയും ചെയ്താണ് മലയാള ഭാഷ ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. കുട്ടികൾക്കൊപ്പം അധ്യാപകരായ കെ.കെ. അജയൻ, ശ്രീവിദ്യ എന്നിവരും ചേർന്ന് പരിപാടികൾക്ക് മാറ്റ് കൂട്ടി. എൽ.കെ.ജി മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾ മാതൃഭാഷ പ്രതിജ്ഞ എടുത്തു. കവിത പാരായണം, പോസ്റ്റർ തയാറാക്കൽ, പ്രസംഗം, മലയാള സിനിമ ഗാനാലാപനം, മാതൃഭാഷ സെമിനാർ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. അധ്യാപകരായ ആർ. ആശ, ഹബീബ, ഇ.കെ. ശാരദ, മിനിമോൾ ജോഷ്വാ, ജെറിൻ സോസ, തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: കൈതപ്പുഴ കായലോരത്ത് കുട്ടികൾ മാതൃഭാഷ പ്രതിജ്ഞയെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
