Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:31 AM IST Updated On
date_range 22 Feb 2022 5:31 AM ISTനഴ്സിനോട് അപമര്യാദ; ആംബുലൻസ് ഡ്രൈവർക്കെതിരെ പരാതി
text_fieldsbookmark_border
അമ്പലപ്പുഴ: ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെ കടന്നുപിടിച്ച ആംബുലൻസ് ഡ്രൈവർക്കെതിരെ പരാതി. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്ററിലെ ആംബുലൻസ് ഡ്രൈവർ രമേശനെതിരെയാണ് സ്റ്റാഫ് നഴ്സ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ഡ്യൂട്ടി സമയത്ത് മാസ്ക് വാങ്ങാനായെത്തിയ രമേശൻ, തന്നെ ലൈംഗികച്ചുവയോടെ സംസാരിച്ചശേഷം കയറിപ്പിടിച്ചെന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ, സ്റ്റാഫ് നഴ്സ് നൽകിയ പരാതി പൊലീസിന് കൈമാറാതെ സംഭവം ഒത്തുതീർപ്പാക്കാനും ശ്രമം നടന്നു. ഭരണകക്ഷി യൂനിയൻ ഇടപെട്ട് പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം. പരാതിയിൽ ഉറച്ചുനിന്നാൽ നഴ്സിനെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒടുവിൽ വിവിധ ഭാഗങ്ങളിലെ സമ്മർദത്തിനൊടുവിലാണ് നഴ്സിന്റെ പരാതി പൊലീസിന് കൈമാറാൻ എ.എം.ഒ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story