Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅപകടഭീഷണി ഉയർത്തി...

അപകടഭീഷണി ഉയർത്തി ജലസംഭരണി

text_fields
bookmark_border
അപകടഭീഷണി  ഉയർത്തി ജലസംഭരണി
cancel
തുറവൂർ: ഉപേക്ഷിക്കപ്പെട്ട വാട്ടർ ടാങ്ക് അപകട ഭീഷണി ഉയർത്തുന്നു. വയലാർ ഗ്രാമപഞ്ചായത്ത് ഓഫിസ് വളപ്പിലാണ് വലിയ കോൺക്രീറ്റ്​ ടാങ്ക് നിൽക്കുന്നത്. കാലപ്പഴക്കത്താൽ കോൺക്രീറ്റ് തൂണുകൾ അടർന്ന് ബലക്ഷയം വന്ന് നിൽക്കുന്ന ഈ ജലസംഭരണി ഇവിടെയെത്തുന്നവർക്ക് ഭീഷണിയാണ്. വാട്ടർ അതോറിറ്റിക്ക് പഞ്ചായത്ത് കൈമാറിയ സ്ഥലത്താണ് ഈ ടാങ്ക്. ജപ്പാൻ കുടിവെള്ള പദ്ധതി നിലവിൽ വന്നതോടെ വാട്ടർ അതോറിറ്റി തന്നെ ഈ ജലസംഭരണിയും അനുബന്ധ കെട്ടിടങ്ങളും ഉപേക്ഷിക്കുകയായിരുന്നു. വാട്ടർ ടാങ്കിന് സമീപത്തുതന്നെ നിർമിക്കുന്ന പമ്പ്​ഹൗസും ജീർണിച്ച നിലയിലാണ്. ഇതിൽ ഇഴജന്തുക്കളും മറ്റ് ക്ഷുദ്രജീവികളും യഥേഷ്ടം വിഹരിക്കുന്നു. ആളനക്കമില്ലാതെ കിടക്കുന്ന ഈ വളപ്പ് തെരുവ്നായ്ക്കളുടെ താവളവുമാണ്. തൂണുകൾ ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താമെന്ന നിലയിൽ നിൽക്കുന്ന വാട്ടർ ടാങ്കിന് സമീപത്താണ് വിവിധ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടവും സ്ഥിതി ചെയ്യുന്നത്. ഏകദേശം 75 അടിയിലധികം ഉയരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ടാങ്ക് മറിഞ്ഞാൽ സമീപത്തെ കെട്ടിടത്തിൽ പതിക്കാനുള്ള സാധ്യത ഏറെയാണ്. പടം : അപകടാവസ്ഥയിലായ വയലാറിലെ ജലസംഭരണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story