Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുക്കുപണ്ടം തട്ടിപ്പ്...

മുക്കുപണ്ടം തട്ടിപ്പ് കേസിലെ പ്രതിയുമായി തെളിവെടുപ്പ്

text_fields
bookmark_border
മുക്കുപണ്ടം തട്ടിപ്പ് കേസിലെ പ്രതിയുമായി തെളിവെടുപ്പ്
cancel
കറ്റാനം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിൽ ലോഡ്​ജ്​ ഉടമയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിനുസമീപം ലോഡ്​ജ്​ നടത്തുന്ന ആറ്റുകാൽ വൈകുണ്ഡത്തിൽ (ശിവാനന്ദഭവനം) കൃഷ്ണകുമാറിനെയാണ് (62) വള്ളികുന്നം ​പൊലീസ്​ കസ്റ്റഡിയിൽ വാങ്ങിയത്. കറ്റാനം മൂന്നാംകുറ്റിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്ന്​ മുക്കാൽ ലക്ഷത്തോളം രൂപയാണ്​ തട്ടിയെടുത്തത്. കനകക്കുന്ന് സ്​റ്റേഷൻ പരിധിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലാണ് ഇയാൾ പിടിയിലായത്. സമാനമായ നിരവധി തട്ടിപ്പു കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. എസ്.ഐ മധുകുമാർ, എ.എസ്.ഐ ജവഹർ, സിവിൽ പൊലീസ് ഓഫിസർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ചിത്രം: APLKY1POLICE കറ്റാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ട പണയ തട്ടിപ്പ് കേസ് പ്രതിയുമായി നടത്തിയ തെളിവെടുപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story