Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതു​മ്പോളിയിൽ...

തു​മ്പോളിയിൽ കയർഫാക്ടറിയിൽ വൻ തീപിടിത്തം

text_fields
bookmark_border
p3 lead -ദുരന്തമൊഴിവായത്​ തലനാരിഴക്ക്​, 80 ലക്ഷത്തിന്‍റെ നാശനഷ്ടം ആലപ്പുഴ: തുമ്പോളി പള്ളിക്ക് പടിഞ്ഞാറുഭാഗത്ത് പാചകവാതക ഗോഡൗണിന് സമീപത്തെ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തലനാരിഴക്കാണ്​ ദുരന്തം ഒഴിവായത്​​. 80 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ്​ പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന്​ കരുതുന്നു. തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു സംഭവം. ആലപ്പുഴ കളപ്പുര വാർഡ്​ ലേഖ നിവാസിൽ ബിന്ദു സുനിലിന്റെ എ ആൻഡ്​ അസോസിയേറ്റ്സിലാണ്​ തീപിടിത്തമുണ്ടായത്. വിദേശത്തേക്ക്​ കയറ്റുമതിചെയ്യുന്ന റബറൈസ്ഡ്​ കയർ മാറ്റ് നിർമിക്കുന്ന ഫാക്ടറിയായ ഇവിടെ, സ്​റ്റെന്‍സിലിങ്ങും പാക്കിങ്ങുമാണ്​ പ്രധാനമായും നടക്കുന്നത്​. രാവിലെ പ്രവർത്തനം ആരംഭിക്കാനായി സ്വിച്ച്​ ഓൺ ചെയ്തപ്പോഴാണ്​ തീപിടിത്തമുണ്ടായതെന്ന്​ പറയപ്പെടുന്നു. അഞ്ച്​ സ്ത്രീ തൊഴിലാളികളാണ്​ ആ സമയം ഉണ്ടായിരുന്നത്​. റബറൈസ്ഡ് കയർ മാറ്റ്​ പാക്കിങ്​​​ ചെയ്യുന്ന സ്ഥലത്താണ്​ ആദ്യം തീപിടിച്ചത്. പിന്നീട്​ പടർന്നു. ഇതിനോട്​ ചേർന്ന്​ പാചകവാതക സിലിണ്ടറുകൾ സൂക്ഷിക്കുന്ന ഗോഡൗണും നിരവധി വാഹനങ്ങളും ഉണ്ടായിരുന്നതിനാൽ വൻ അപകടസാധ്യതയാണ്​ സൃഷ്ടിച്ചത്. ഗോഡൗണിൽ ഏകദേശം 600ൽ അധികം പാചകവാതക സിലിണ്ടറുകൾ ഉണ്ടായിരുന്നു. ആലപ്പുഴ, തകഴി, ചേർത്തല, ഹരിപ്പാട് യൂനിറ്റുകളിൽനിന്ന്​ ആറ്​ വാഹനങ്ങളിലായി എത്തിയ അഗ്​നിരക്ഷാസേന മണിക്കൂറുകളോളം പരിശ്രമിച്ചാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​. സേനയുടെ സമയോചിത ഇടപെടലിലാണ്​ ഗ്യാസ്​ ഗോഡൗണിലേക്ക്​ തീപടരാതിരുന്നത്​. ഫാക്ടറിയുടെ 60 ശതമാനം ഭാഗത്തേക്ക്​ തീപടരാതിരിക്കാനുള്ള മുൻകരുതലൊരുക്കിയാണ്​ സേനാംഗങ്ങൾ രക്ഷാദൗത്യം പൂർത്തിയാക്കിയത്​. ഫാക്ടറിക്ക്​ സമീപത്തായി നൂറുകണക്കിന് വീടുകളുമുണ്ട്​. അഗ്​നിബാധയെത്തുടർന്ന്​ സമീപവാസികളെ പ്രദേശത്തുനിന്ന്​ ഒഴിപ്പിച്ചു. റബർ കത്തിക്കരിഞ്ഞുള്ള പുകയും ഗന്ധവും പരിസരത്ത് ഉയര്‍ന്നതിനാല്‍ പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായി​. സമീപത്തെതോട്ടിൽനിന്നും വെള്ളമെടുത്താണ്​ അഗ്​നിരക്ഷാസേന തീ കെടുത്തിയത്. സമീപത്ത് റെയിൽവേ പാത അടക്കാതിരുന്നതും വേഗത്തിൽ അഗ്​നിരക്ഷാസേനക്ക്​ ഫാക്​ടറിയിലേക്ക്​ എത്താൻ സഹായകരമായി. ജില്ല ഫയർ ഓഫിസർ കെ.ആർ. അഭിലാഷിന്റെ നേതൃത്വത്തിൽ ആലപ്പുഴ സ്​റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, അസി. സ്​റ്റേഷൻ ഓഫിസർ ആർ. ഗിരീഷ്, സീനിയർ ഫയർ ആൻഡ്​ റസ്ക്യു ഓഫിസർമാരായ സി.പി. ഓമനക്കുട്ടൻ, കെ.ആർ. അനിൽകുമാർ, ജയസിംഹൻ, കബീർ എന്നിവരടക്കം 40ൽഅധികം അഗ്​നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. APL fire coir factory ആലപ്പുഴ തുമ്പോളിയിലെ കയർഫാക്ടറിയിൽ തീപിടിച്ചപ്പോൾ APL thumpoli fire rescu, APL thumpoli fire ആലപ്പുഴ തുമ്പോളിയിലെ കയർഫാക്ടറിയിലെ തീപിടിത്തം അഗ്​നിരക്ഷാസേനയുടെ നേതൃത്വത്തിൽ അണക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story