Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:30 AM IST Updated On
date_range 22 Feb 2022 5:30 AM ISTആശാ പ്രവർത്തകർക്ക് കോവിഡ് പ്രത്യേക പ്രതിഫലം നൽകുന്നതിൽ വീഴ്ച
text_fieldsbookmark_border
-താൽക്കാലിക ആരോഗ്യപ്രവർത്തകർക്കും ലഭിച്ചില്ല ആലപ്പുഴ: കോവിഡ് കാലത്ത് ജോലിചെയ്ത ആശാവർക്കർമാർക്കും ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും ജോലിചെയ്ത താൽക്കാലിക നഴ്സുമാർ ഉൾപ്പെടെ ജീവനക്കാർക്കും പ്രത്യേക പ്രതിഫലം നൽകുന്നതിൽ വീഴ്ച. വീടുകൾതോറും പ്രവർത്തിച്ച ആശാ പ്രവർത്തകരെ കൂടാതെ ആശുപത്രി വാർഡുകളിൽ ജോലിചെയ്ത നഴ്സ്, നഴ്സിങ് അസിസ്റ്റന്‍റ്, ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവരുടെ പ്രതിഫലമാണ് ലഭിക്കാത്തത്. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെ ജോലി ചെയ്തവർക്ക് പ്രതിഫലം നൽകിയിട്ടും ഈ രണ്ട് ആശുപത്രികളിൽ ജോലിയെടുത്തവർക്ക് ലഭിച്ചില്ല. ആറുമാസത്തെ പ്രതിഫലം ലഭിക്കാനുണ്ട്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (ജെ.പി.എച്ച്.എൻ) കാട്ടുന്ന അലംഭാവമാണ് ആശാ പ്രവർത്തകർക്ക് വേതനം വൈകാൻ കാരണമെന്ന് ആശാ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ആരോപിച്ചു. ആശാ വർക്കർമാർ ജോലി ചെയ്യുന്ന റിപ്പോർട്ട് ജെ.പി.എച്ച്.എൻമാർ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി നൽകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് വേതനം ലഭിക്കുന്നത്. ചില നഴ്സുമാർ റിപ്പോർട്ട് കൃത്യസമയത്ത് അയക്കാത്തതിനെപ്പറ്റി ജില്ല പ്രോഗ്രാം മാനേജർക്ക് യൂനിയൻ പരാതി നൽകിയിരുന്നു. എന്നിട്ടും ശാശ്വതമായ പരിഹാരം കാണാനോ താക്കീത് നൽകാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് യൂനിയൻ കുറ്റപ്പെടുത്തുന്നു. പ്രതിഫലം നൽകാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന മുന്നറിയിപ്പുമായി യൂനിയൻ ജില്ല കമ്മിറ്റി ഡി.എം.ഒക്ക് പരാതി നൽകിയതായി ജില്ല സെക്രട്ടറി ഗീതാഭായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story