Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅർബുദരോഗികൾക്ക്​ മുടി...

അർബുദരോഗികൾക്ക്​ മുടി മുറിച്ചുനൽകി സഹോദരങ്ങൾ

text_fields
bookmark_border
അർബുദരോഗികൾക്ക്​ മുടി മുറിച്ചുനൽകി സഹോദരങ്ങൾ
cancel
അമ്പലപ്പുഴ: നീട്ടി വളർത്തിയ മുടി കാൻസർ രോഗികൾക്കായി മുറിച്ചുനൽകി സഹോദരങ്ങൾ. കളർകോട് യു.പി സ്കൂൾ വിദ്യാർഥികളും പുന്നപ്ര വടക്ക് പഞ്ചായത്ത് പേരൂർ കോളനിയിൽ അജിലാൽ - ശാലിനി ദമ്പതികളുടെ മക്കളുമായ അശ്വിൻലാൽ (13), അഭിനന്ദ് ലാൽ (9) എന്നിവരാണ്​ രണ്ടു വർഷത്തിലധികമായി നീട്ടി വളർത്തിയ മുടി മുറിച്ചത്. ഏഴിലും നാലിലും പഠിക്കുന്ന ഇവർ ടി.വി ചാനൽ പരിപാടിക്കിടെയാണ് മുടി മുറിച്ച് അർബുദ രോഗികൾക്ക്​ വിഗ് നിർമാണത്തിന് നൽകുന്നത് ശ്രദ്ധയിൽപ്പെട്ടത്. കോവിഡ് കാലത്ത് സ്കൂളിൽ പോകാൻ പറ്റാതായത് മുടി വളർത്തിന് സഹായമായതായി ഇരുവരും പറഞ്ഞു. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ സംഘടനയുടെ ഹെയർ ബാഗിലേക്കാണ്​ മുടി നൽകിയത്​. ചിത്രം: മുറിച്ച മുടിയുമായി അശ്വിൻലാലും അഭിനന്ദ് ലാലും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story