Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:37 AM IST Updated On
date_range 21 Feb 2022 5:37 AM ISTപൂട്ടിക്കിടന്ന സ്ഥാപനത്തില്‍ മോഷണം: അന്തർ സംസ്ഥാനക്കാരന്‍ പിടിയില്‍
text_fieldsbookmark_border
മാരാരിക്കുളം: പൂട്ടിക്കിടന്ന വ്യവസായകേന്ദ്രത്തില്‍നിന്ന് പഴയ യന്ത്രങ്ങള്‍ മോഷ്ടിച്ച അന്തർ സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ദേശീയപാതയോരത്ത് മായിത്തറയിലെ ടിയാറ മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച ഡല്‍ഹി സ്വദേശി ബാബുവിനെയാണ് (35) മാരാരിക്കുളം പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ മോഷ്ടിച്ച രണ്ട് യന്ത്രവും മറ്റ് ഉപകരണങ്ങളും മുച്ചക്ര സൈക്കിളില്‍ വെച്ച് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥാപനം കുറെ നാളായി പൂട്ടിക്കിടക്കുകയാണ്. 20 ലക്ഷം രൂപയുടെ യന്ത്രങ്ങളും ഉപകരണങ്ങളുമാണ് ഇതുവരെ നഷ്ടപ്പെട്ടതെന്ന് ഉടമ ജെസി ജോയി പറഞ്ഞു. പ്രതി ബാബു മുഹമ്മയില്‍ വാടകവീട്ടിലാണ് താമസം. apl mny moshanam പടം:പ്രതി ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
